ഇതാ വിനീത് ശ്രീനിവാസൻ ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങി, ഹൃദയത്തിലെ പാട്ട് കാസ്സറ്റില്‍ കേള്‍ക്കാൻ കാത്തിരിക്കാം

By Web TeamFirst Published Aug 14, 2021, 10:02 AM IST
Highlights

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ പ്രണവ് മോഹൻലാലാണ് നായകൻ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹൃദയം. സിനിമയുടെ പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഹൃദയത്തിലെ ഗാനങ്ങള്‍ അങ്ങനെ കേള്‍ക്കാൻ പുതിയ ടേപ്പ് റെക്കോര്‍ഡര്‍ വിനീത് ശ്രീനിവാസൻ വാങ്ങിച്ചിരിക്കുകയാണ്.

എന്റെ കുട്ടിക്കാലം തിരികെ വരുന്നതുപോലെ വരുന്നു. സോണി ടേപ്പ് റെക്കോര്‍ഡര്‍ കിട്ടിയെന്നാണ് വിനീത് ശ്രീനിവാസൻ അറിയിച്ചിരിക്കുന്നത്. സോണി ബൂംബോക്സ് കാസറ്റ്/സിഡി പ്ലേയറിന്റെ ഫോട്ടോയും വിനീത് ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. പ്രണവ് മോഹൻലാലാണ് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ നായകൻ.

ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്‍തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്‍നേഹസമ്മാനമാണ്, എന്നാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യത്തെ നേരത്തെ കുറിച്ചത്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. 

എഡിറ്റിംഗ് രഞ്‍ജന്‍ എബ്രഹാം. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!