'ഇങ്ങനെ മാറിയതെങ്ങനെ?', ചിമ്പുവിന്റെ മേയ്‍ക്കോവര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

Web Desk   | Asianet News
Published : Aug 14, 2021, 09:32 AM IST
'ഇങ്ങനെ മാറിയതെങ്ങനെ?', ചിമ്പുവിന്റെ മേയ്‍ക്കോവര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

Synopsis

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ചിമ്പു അഭിനയിക്കുന്നത്.

തമിഴകത്ത് വൻ തിരിച്ചുവരവിന് ശ്രമിച്ച് നടൻ ചിമ്പു. പുതിയ സിനിമകള്‍ക്കായി വൻ തയ്യാറെടുപ്പുകളാണ് ചിമ്പു നടത്തത്. തുടര്‍ച്ചയായ പരാജയങ്ങളാണ് അടുത്തിടെ ചിമ്പുവിന് നേരിടേണ്ടി വന്നത്. അതിനാല്‍ വൻ മേയ്‍ക്ക് ഓവറാണ് ഒരോ ദിവസവും ചിമ്പു വരുത്തുന്നത്.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ചിമ്പു ഇപോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ചിമ്പുവിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിലൂടെ സിനിമയ്‍ക്കായി താൻ എത്രമാത്രം മാറിയെന്നതാണ് ചിമ്പു സൂചിപ്പിക്കാൻ ശ്രമിക്കുന്നത്. എന്തായാലും ചിമ്പുവിന്റെ രണ്ട് ഫോട്ടോയും കണ്ട ആരാധകര്‍ രൂപത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്.

'വിണ്ണൈതാണ്ടി വരുവായാ' എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന്‍ നല്‍കിയിരിക്കുന്നത്. 'വെന്ത് തനിന്തത് കാട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ