
വിനീത് ശ്രീനിവാസൻ നായകനായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്'. ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദര്‍ നായകുമായി ആശയപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു വിനീത് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്. സംഘര്‍ഷങ്ങള്‍ സൗഹാദര്‍പരമായിരുന്നുവെന്ന് സംവിധായകനും പറഞ്ഞു.
ഞാനും വിനീതും തമ്മിലുണ്ടായ ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്‍തിട്ടില്ലെന്ന് അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്'. കേസില്ലാത്ത സ്വാർത്ഥനായ വക്കീലായ 'മുകുന്ദന്‍ ഉണ്ണി'യായാണ് വിനീത് ശ്രീനിവാസൻ അഭിനയിക്കുന്നത്.
സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സി'ന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ.
Read More: 'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ പുറത്ത്