Vineeth Sreenivasan : മോഹൻലാൽ- ശ്രീനിവാസൻ കോംമ്പോയിൽ ഒരു സിനിമ; കഥയുണ്ടെന്ന് വിനീത്

Web Desk   | Asianet News
Published : Dec 31, 2021, 09:05 AM IST
Vineeth Sreenivasan : മോഹൻലാൽ- ശ്രീനിവാസൻ കോംമ്പോയിൽ ഒരു സിനിമ; കഥയുണ്ടെന്ന് വിനീത്

Synopsis

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയമാണ് വിനീതിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ(Mohanlal- sreenivasan) കൂട്ടിക്കെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഇപ്പോഴിതാ ഈ കോംമ്പോയിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആ​ഗ്രഹമെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ(vineeth sreenivasan). കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തല്‍.

'അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്‌സും. പിന്നെ അവിടവിടെ കുറെ ഇന്‍സിഡന്റുകളും. അതുമാത്രം പോരല്ലോ? ഒരു കഥയെന്ന നിലയില്‍ അത് കൂടുതല്‍ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നും നിശ്ചയമില്ല. എന്നാല്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂര്‍ണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് ഇനിയും കൂടുതല്‍ എന്തെങ്കിലും പറയാനാകില്ല.' വിനീത് പറയുന്നു.

അതേസമയം, പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയമാണ് വിനീതിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 2022 ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ