'മേയ്‍ക്കപ്പ്‍മാന് മേയ്‍ക്കപ്പിട്ട അപ്പു', വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Web Desk   | Asianet News
Published : Oct 26, 2021, 04:22 PM IST
'മേയ്‍ക്കപ്പ്‍മാന് മേയ്‍ക്കപ്പിട്ട അപ്പു', വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Synopsis

പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസൻ.

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമായ ഹൃദയത്തില്‍ നായകനായിട്ടുള്ള പ്രണവ് മോഹൻലാലിനെ (Pranav Mohanlal) കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് റൊമാന്റിക് ഹീറോയായിട്ടുള്ള ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വൻ ഹിറ്റായി. ഇപോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അപ്പുവിനെ (പ്രണവ് മോഹൻലാല്‍) കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണ് എന്ന് ആള്‍ക്കാര്‍ പറയും. കാരണം പ്രണവ് മോഹൻലാലിന് ഇങ്ങനെയൊക്കെ ആകാനാകുമോയെന്ന് ആള്‍ക്കാര്‍ക്ക് വിശ്വസിക്കാനാകില്ല. അപ്പുവിനെ എവിടെയും കാണാനാകില്ലല്ലോ. എവിടെയും വരുന്നില്ല.  എവിടെയും കാണാൻ പറ്റുന്ന ഒരാളുമാണ് അപ്പു. കാരണം ഗ്രാമത്തിലെ ഒരു ചായക്കടയില്‍ ചിലപ്പോള്‍ അപ്പു ഇരിക്കുന്നുണ്ടാകും. സെലിബ്രിറ്റി ജീവിതമുള്ള ആളല്ല. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെ കുറിച്ച് അറിയാത്തതുകൊണ്ട് എന്തുപറഞ്ഞാലും തള്ളാണെന്ന് പറയും. അപ്പുവിന്റെ മേയ്‍ക്ക്‍മാൻ ഉണ്ണി ഒരു സീനില്‍ അഭിനയിക്കുന്നുണ്ട്. മേയ്‍ക്കപ്പ്‍മാനായ ഉണ്ണിക്ക് മേയ്‍ക്കപ്പ് ചെയ്‍തത് അപ്പുവാണ്. ജീവിതം അനുഭവിച്ചയാളാണ്. ഒരുപാട്  യാത്ര ചെയ്‍തതുകൊണ്ട് ആള്‍ക്കാരോടു ഇടപെട്ടതു കൊണ്ട്, ജീവിച്ചു ശീലിച്ചതുകൊണ്ടാണ് അവൻ അങ്ങനെ എന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി ഹൃദയത്തിലുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു.  വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി, ഗാനരചന  തോമസ് മാങ്കാലി, കൈതപ്രം, അരുണ്‍ ആലാട്ട്, എന്നിവരുമാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയമെന്ന ചിത്രം 2022 ജനുവരിയിലാണ് റിലീസ് ചെയ്യുക.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആവശ്യങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് സാറിന് അറിയാവുന്നത് കൊണ്ടാവാം'; ശ്രീനിവാസന്‍റെ പരിഗണനയെക്കുറിച്ച് ഡ്രൈവര്‍
'സ്വപ്‍നത്തിൽ പോലും കരുതിയോ പെണ്ണേ'; പുതിയ സന്തോഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും