'പൊരുതി നേടിയ വിജയമാണിത്, അഭിമാനിക്കുന്നു': ശ്രീധന്യയെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍

Web Desk   | Asianet News
Published : May 06, 2020, 10:56 AM ISTUpdated : May 06, 2020, 11:01 AM IST
'പൊരുതി നേടിയ വിജയമാണിത്, അഭിമാനിക്കുന്നു': ശ്രീധന്യയെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍

Synopsis

അന്ന് യാത്ര തിരിക്കുമ്പോള്‍ ഇനി കളക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് താൻ പറഞ്ഞിരുന്നുവെന്നും വിനോദ് കുറിക്കുന്നു. 

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി മതലയേറ്റ ശ്രീധന്യ സുരേഷിനെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍. ശ്രീധന്യ ഐഎഎസ് പരീക്ഷ വിജയിച്ച സമയത്ത് വയനാട്ടിലെ വീട്ടില്‍ ചെന്ന് താന്‍ കണ്ടിരുന്നുവെന്ന് വിനോദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

അന്ന് യാത്ര തിരിക്കുമ്പോള്‍ ഇനി കളക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് താൻ പറഞ്ഞിരുന്നുവെന്നും വിനോദ് കുറിക്കുന്നു. അസി: കളക്ടറില്‍ നിന്നും കളക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ്. അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നുവെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു പാട് സന്തോഷം തോന്നിയ നിമിഷം
IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടിൽ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങൾ പങ്കിട്ട് യാത്ര തിരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോൾ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓർത്തു പോവുന്നു.
ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാർജെടുക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ ആഹ്ളാദം തോന്നി.
പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്
ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടിൽ നിന്ന് ആത്മാർത്ഥമായ് ആശംസിക്കുന്നു.
ഒരു ബിഗ് സല്യൂട്ടും
അസി: കലക്ടറിൽ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ്
ആ ദിവസവും വരും
കാത്തിരിക്കുന്നു
പ്രാർത്ഥനയോടെ

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്