ആ മോഹൻലാല്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?, സംവിധായകന്റെ മറുപടി

Published : Jun 04, 2025, 01:19 PM IST
ആ മോഹൻലാല്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?, സംവിധായകന്റെ മറുപടി

Synopsis

മറുപടിയുമായി വിപിൻ ദാസ് രംഗത്ത്.

പുതു തലമുറയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു സംവിധായകനാണ് വിപിൻ ദാസ്. ഗുരുവായൂര്‍ അമ്പലനടയിലാണ് വിപിൻ ദാസിന്റേതായി ഒടുവില്‍ എത്തിയത്. വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു ചിത്രം. മോഹൻലാലുമായി വിപിൻദാസ് ഒന്നിക്കുന്നുവെന്ന ഒരു വാര്‍ത്തയും പ്രചരിച്ചിരുന്നു. ആരാധകര്‍ വലിയ ആവേശത്തിലാകുകയും ചെയ്‍തു. എന്നാല്‍ ആ പടം ഉപേക്ഷിച്ചുവെന്ന് സംവിധായകൻ വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാല്‍ ആ പടം വേണ്ടെന്നുവെയ്‍ക്കുകയായിരുന്നുവെന്ന്     പറയുന്നു വിപിൻ ദാസ്.

അതിനിടെ മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി  ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തിലെ തിയറ്റര്‍ ഷെയര്‍ 98 കോടി രൂപയാണ്.

മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, 'തുടരും' പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്