‘ദൈവമേ, അവൾക്ക് അത് കിട്ടി': ആലിയ ഭട്ടിനോട് അസൂയ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സാറ അലി ഖാൻ

Published : Jun 04, 2025, 10:47 AM IST
‘ദൈവമേ, അവൾക്ക് അത് കിട്ടി': ആലിയ ഭട്ടിനോട് അസൂയ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സാറ അലി ഖാൻ

Synopsis

ആലിയ ഭട്ടിന്‍റെ നേട്ടങ്ങളില്‍ താന്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി നടി സാറ അലി ഖാൻ. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്ന് നടി തുറന്നു സമ്മതിച്ചു.

മുംബൈ: ആലിയ ഭട്ടിന്‍റെ നേട്ടങ്ങളില്‍ താന്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി നടി സാറ അലി ഖാൻ. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍റെ മകള്‍ കൂടിയായ നടി തുറന്നു സമ്മതിച്ചു. 

എൻ‌ഡി‌ടി‌വി അടുത്തിടെ ഒരു ഷോയില്‍ ആലിയയുടെ സമീപകാല ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച്  സാറ പറഞ്ഞു, "ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു. പക്ഷേ അത് നേടാൻ അവൾ എന്താണ് അനുഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു നടി എന്ന നിലയിൽ ഞാൻ അവളെ മനുഷ്യത്വരഹിതമായാണ് ആ സമയത്ത് ചിന്തിച്ചത്” 

അവർ കൂട്ടിച്ചേർത്തു, “നിങ്ങൾക്കറിയില്ല, അവൾ ഈ സ്ഥാനത്ത് എത്താൻ വെല്ലുവിളികളും മറ്റും തരണം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്.”

ആലിയയോട് താന്‍ ഒരു നിമിഷം അസൂയപ്പെട്ടെങ്കിലും സാറ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന ഒരു വീക്ഷണവും പങ്കുവെച്ചു "മറ്റുള്ളവരോട് അസൂയപ്പെടുമ്പോൾ, അവരുടെ അതിന് പിന്നിലുള്ള പ്രയത്നങ്ങള്‍ അറിയാതെയാണ് നമ്മുക്ക് അത് തോന്നുന്നത്. നമ്മൾ ആ വിജയം കാണുകയും, നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥാനം ആയതിനാലുമാണ് നമ്മൾ അസൂയപ്പെടുന്നത്. അതിന്റെ പിന്നിൽ എന്താണെന്ന് നമുക്ക് കാണാനാവില്ല. നമ്മൾ ഒരിക്കലും അത് കാണുന്നില്ല. അസൂയ എന്നാൽ അന്ധതയാണ്" സാറ വിശദീകരിച്ചു. 

സ്കൈ ഫോഴ്സ് എന്ന ചിത്രത്തിലാണ് അവസാനം സാറ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ അക്ഷയ് കുമാര്‍ നായകനായി എത്തി. ചിത്രത്തില്‍ ഒരു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ ഭാര്യ വേഷത്തിലായിരുന്നു സാറ അഭിനയിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ