സൈബർ ലോകത്ത് താരമായി 'കുട്ടി' ഡാൻസ് ടീച്ചർ

Published : Nov 20, 2019, 12:16 PM IST
സൈബർ ലോകത്ത് താരമായി 'കുട്ടി' ഡാൻസ് ടീച്ചർ

Synopsis

ഇത്തവണ സോഷ്യൽ മീഡിയ വൈറലാക്കിയിരിക്കുന്നത് ഒരു കുട്ടി അധ്യാപികയെയാണ്. ശിശുദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സ്റ്റേജിൽ നഴ്സറി സ്കൂൾ വിദ്യാർത്ഥികളുടെ ഡാൻസിന് ആം​ഗ്യത്തിലൂടെ നിർദ്ദേശം നൽകുകയാണ് ഈ കുട്ടി ടീച്ചർ.

കുറച്ച് ദിവസങ്ങളായി കുട്ടികളാണ് സൈബറിടത്തിൽ വൈറൽ താരങ്ങളാകുന്നത്. പാട്ടു പാടുന്ന, പ്രസം​ഗിക്കുന്ന, ഡാൻസ് ചെയ്യുന്ന കുട്ടിത്താരങ്ങളെ സോഷ്യൽ മീഡിയ നിറഞ്ഞ കൈയടികളോടെയാണ് ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ഇത്തവണ സോഷ്യൽ മീഡിയ വൈറലാക്കിയിരിക്കുന്നത് ഒരു കുട്ടി അധ്യാപികയെയാണ്. ശിശുദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സ്റ്റേജിൽ നഴ്സറി സ്കൂൾ വിദ്യാർത്ഥികളുടെ ഡാൻസിന് ആം​ഗ്യത്തിലൂടെ നിർദ്ദേശം നൽകുകയാണ് ഈ കുട്ടി ടീച്ചർ. ​ഗ്രൂപ്പായിട്ടാണോ സിം​ഗിളായിട്ടാണോ ഡാൻസ് കളിക്കുന്നത് എന്ന് വ്യക്തമല്ല. എന്തായാലും  നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്. 

"

വേദിയിലേക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ടാണ് ടീച്ചറിന്റെ നിർദ്ദേശങ്ങൾ. ഒരേ സമയം കുട്ടിത്തവും ​ഗൗരവവും നിറയുന്നുണ്ട് ഈ കൊച്ചുമിടുക്കിയുടെ മുഖത്ത്. ഭാവിയിലെ നൃത്താധ്യാപികയാണ് ഇതെന്നാണ് വീഡിയോ കണ്ട മിക്ക ആളുകളുടെയും അഭിപ്രായം. കണ്ണൂർ ജില്ലയിലെ ഇരിണാവ് ഹിന്ദു എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ പെൺകുട്ടിയെന്ന് കമന്റിൽ ഒരാൾ പറയുന്നുണ്ട്. എന്തായാലും ഈ അധ്യാപിക പഠിപ്പിച്ച കുട്ടിയാണ് വേദിയിൽ കളിക്കുന്നത് എന്നുറപ്പാണ്. കാരണം അത്ര കൃത്യമായി ചുവടുകളൊക്കെ മുന്നിലിരുന്ന് ടീച്ചർ കാണിച്ചു കൊടുക്കുന്നുണ്ട്. 


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്