സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ 99-ാം ചിത്രത്തില്‍ നായകന്‍ വിശാല്‍; ചെന്നൈയില്‍ തുടക്കം

Published : Jul 14, 2025, 10:13 PM IST
vishal 35 starts at chennai 99th movie of super good films

Synopsis

ആർ.ബി. ചൗധരി നിർമ്മിക്കുന്ന ചിത്രം

തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ നടൻ വിശാൽ അടുത്തിടെ പുറത്തിറങ്ങിയ 'മധ ഗജ രാജ' എന്ന ചിത്രത്തിലൂടെ വൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നേടിയതിന് പിന്നാലെ പുതിയ ചിത്രവുമായി എത്തുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത 'മധ ഗജ രാജ'യ്ക്ക് ശേഷം തന്‍റെ 35-ാം ചിത്രവുമായാണ് താരത്തിന്‍റെ വരവ്. തമിഴിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ബാനറായ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ മുതിർന്ന നിർമ്മാതാവ് ആർ.ബി. ചൗധരി നിർമ്മിക്കുന്നതാണ് ചിത്രം.

1990-ൽ പുതു വസന്തം എന്ന ചിത്രത്തിലൂടെയാണ് ആർ ബി ചൗധരി സൂപ്പർ ഗുഡ് ഫിലിംസിന് തുടക്കമിട്ടത്. അതിനുശേഷം നിരവധി വിജയകരമായ ചിത്രങ്ങൾ ഈ ബാനർ പുറത്തിറക്കുകയും നിരവധി പുതിയ സംവിധായകരെ തമിഴ് സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 99-ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

രവി അരസ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്രദ്ധേയ ഛായാഗ്രാഹകൻ റിച്ചാർഡ് എം നാഥൻ ആണ്. നടൻ വിശാലും സംവിധായകൻ രവി അരസും ഒരുമിക്കുന്ന ആദ്യ സിനിമയുമാണിത്. മധ ഗജ രാജയുടെ ഗംഭീര വിജയത്തിന് ശേഷം വിശാൽ വീണ്ടും ഛായാഗ്രാഹകൻ റിച്ചാർഡ് എം നാഥനുമായി ഒന്നിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിശാലിന്‍റെ നായികയായി നടി ദുഷാര വിജയനാണ് എത്തുന്നത്. തമ്പി രാമയ്യ, അർജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മറ്റ് സഹകഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉടൻ പുറത്തുവിടും എന്നാണ് അറിയുന്നത്.

ചിത്രത്തിന്‍റെ പൂജ ചടങ്ങ് ചെന്നൈയിൽ ആഘോഷപൂർവ്വം ഇന്ന് നടന്നു. നടന്മാരായ കാർത്തി, ജീവ എന്നിവരും സംവിധായകരായ വെട്രിമാരൻ, ശരവണ സുബ്ബയ്യ (സിറ്റിസൺ), മണിമാരൻ (എന്‍എച്ച് 4), വെങ്കട്ട് മോഹൻ (അയോഗ്യ), ശരവണൻ (എങ്കെയും എപ്പോതും), ഛായാഗ്രാഹകൻ ആർതർ എ വിൽസൺ, ഡിസ്ട്രിബ്യൂട്ട‍ർ തിരുപ്പൂർ സുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് സിനിമയ്ക്ക് ആശംസകൾ നേർ‍ന്നു. ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് അണിയറപ്രവർ‍ത്തകർ അറിയിച്ചിരിക്കുന്നത്. വിശാലും സൂപ്പർ ഗുഡ് ഫിലിംസും ഒരുമിക്കുന്ന ചിത്രം ആരാധകരിലും സിനിമാപ്രേമികളിലും വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.

എഡിറ്റിംഗ് എൻ.ബി. ശ്രീകാന്തും കലാസംവിധാനം ജി ദുരൈരാജും നിർവ്വഹിക്കും. വൻ വിജയമായ മാർക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ വീണ്ടും വിശാലുമായി ഒരുമിക്കുന്ന സിനിമയുമാണിത്. കോസ്റ്റ്യൂം ഡിസൈനർ വാസുകി ഭാസ്കർ, പിആർഒ റിയാസ് കെ അഹമ്മദ്, പരസ് റിയാസ്, ആതിര ദിൽജിത്ത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?