ചിത്രം നവംബർ 8നു തിയറ്ററുകളിലെത്തും.

ബി​ഗ് ബോസ് താരവും ഡാൻസറുമായ ദിൽഷ പ്രസന്നയ്ക്ക് ഒപ്പം ആടിത്തിമിർത്ത് വാണി വിശ്വനാഥ്. 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലെ പുത്തൻ പാട്ടിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'ആളേ പാത്താ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഗാനരചന പളനി ഭാരതിയും, ആലപിച്ചത് അഖില രവീന്ദ്രനുമാണ്. വാണിയുടെയും ദിൽഷയുടെയു ഡാൻസിന് പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. എം എ നിഷാദ് ആണ് സംവിധാനം. ചിത്രം നവംബർ 8നു തിയറ്ററുകളിലെത്തും. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മിക്കുന്നത്. 

എം എ നിഷാദിന്റെ പിതാവും മുൻ പൊലീസ് ഉദ്യോ​ഗസ്ഥനുമായ പി എം കുഞ്ഞിമൊയ്തീന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസാണ് ചിത്രത്തിന് ആധാരം. സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ, സുന്ദർ പാണ്ട്യൻ, സാബുഅമി, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

Aale Paatha | Oru Anweshanathinte Thudakkam | Video | M A Nishad | M Jayachandran | Vani Viswanath

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം