kuri movie : 'കുറി'യിൽ 'ബെറ്റ്സി'യായി സുരഭി; വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പോസ്റ്റർ

Published : Apr 08, 2022, 11:15 PM IST
kuri movie : 'കുറി'യിൽ 'ബെറ്റ്സി'യായി സുരഭി; വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പോസ്റ്റർ

Synopsis

ബെറ്റ്സി എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യുടെ(Kuri) സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്. കറി കത്തിയുമായി നിൽക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററിൽ. ബെറ്റ്സി എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച കുറിയിൽ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.  

അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.

ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ട്; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദർശൻ- അക്ഷയ് കുമാർ ചിത്രം

ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍-നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും(Akshay Kumar) അക്ഷയ് കുമാറും(Priyadarshan). ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ 2020ൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. 

അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണ് എന്നും കൊവിഡ് മൂലമാണ് ഇത്രയും വൈകുന്നതെന്നും പ്രിയദർശൻ പറഞ്ഞു. അതേസമയം, ഹംഗാമ 2'വാണ് പ്രിയദര്ശന്റെതായി ഒടുവിൽ റിലീസ് ചെയ്ത ഹിന്ദി ചിത്രം. മലയാള ചിത്രം മിന്നാരത്തിന്റെ റീമേക്കായ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. 

അക്ഷയ് കുമാറിന്‍റെ വാതിലുകള്‍ എല്ലാക്കാലത്തും തനിക്കുമുന്നില്‍ തുറന്നിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയുന്ന കഥകള്‍ തന്‍റെ പക്കല്‍ ഉണ്ടോയെന്ന സംശയം മൂലമാണ് പോയ പത്ത് വര്‍ഷം അദ്ദേഹത്തിനൊപ്പം സിനിമകള്‍ സംഭവിക്കാതിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. "അദ്ദേഹം പഴയ ആള്‍ തന്നെയാണ്. മികച്ച സിനിമയകള്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടേയിരിക്കുന്ന ഒരാള്‍", പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം നാല് പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്ന ഹിന്ദി ചലച്ചിത്ര സമുച്ചയമായ ഫോര്‍ബിഡന്‍ ലവില്‍ പ്രിയദര്‍ശന്‍ ഒരു ചിത്രം ഒരുക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ സിനിമയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേര് അനാമിക എന്നാണ്. ചിത്രം ഇതിനകം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രദീപ് സര്‍ക്കാര്‍, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജ്രേക്കര്‍ എന്നിവരാണ് ഫോര്‍ബിഡന്‍ ലവില്‍ സഹകരിച്ചിരിക്കുന്ന മറ്റ് മൂന്ന് സംവിധായകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ