വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ റിവോള്‍വര്‍ റിങ്കോ, ട്രെയിലര്‍ പുറത്ത്

Published : May 06, 2026, 11:39 AM IST
Vishnu Unnikrishnan

Synopsis

വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ റിവോള്‍വര്‍ റിങ്കോയുടെ ട്രെയിലര്‍ പുറത്ത്.

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ' മെയ് 8 ന് തിയേറ്ററുകളിലേക്ക്. പേരുപോലെതന്നെ രസകരമായ ഒരു കഥയാണ് 'റിവോൾവർ റിങ്കോ'യിലൂടെ പറയുന്നത്. വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ റിങ്കോ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി.

സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്‍നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ഒരു ചെറുപ്പക്കാരനായ പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്‍ണു ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്,ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റിംഗ് അയൂബ് ഖാൻ. കലാസംവിധാനം അരുൺ കൃഷ്‍ണ. മേക്കപ്പ് ബൈജു ശശികല. കോസ്റ്റ്യം സുജിത്ത് മട്ടന്നൂർ.സംഘട്ടനം ഫീനിക്സ് പ്രഭു. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ സഞ്ജയ്.ജി.കൃഷ്‍ണൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എസ്.ആർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം . പി ആർ ഓ മഞ്ജു ഗോപിനാഥ്.സൗണ്ട്ബിനു ശശിറാം എഫക്ട്സ്‌ എ.ബി. ജൂബിൻ. സൗണ്ട് മിക്സിങ് അഭിരാം യു. ബി . സ്റ്റിൽസ് ശാലു പേയാട്.വി എഫ് എക്സ് ടി. എം.ഈ.എഫ്. എക്സ്. ഡിജിറ്റൽ പി ആർ വിനു വിജയ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്‌.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്'; പിണറായിക്ക് നന്ദി പ്രകടനവുമായി ലിജോ ജോസ് പെല്ലിശേരി
'എന്ത് ചെയ്തു എന്ന് ചോദിക്കുന്നത് നന്ദി ഇല്ലാത്തവർ, ഞാൻ പിണറായി വിജയന്‍റെ ഹ്യൂജ് ഫാൻ'; വീഡിയോയുമായി ബിഗ്ബോസ് താരം നൂറ മുസ്കാൻ