വിഷ്‍ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

Web Desk   | Asianet News
Published : Apr 13, 2021, 03:03 PM IST
വിഷ്‍ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

Synopsis

വിവാഹ തിയതി അറിയിച്ച് വിഷ്‍ണു വിശാല്‍.

നടൻ വിഷ്‍ണു വിശാലും ബാഡ്‍മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. 22നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിഷ്‍ണു വിശാല്‍ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹക്ഷണക്കത്തും വിഷ്‍ണു വിശാല്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ജ്വാലയുടെ ജന്മദിനത്തിലായിരുന്നു, വിവാഹിതരാകാൻ ഇരുവരും തീരുമാനമെടുത്തിരുന്നു.  എല്ലാവരുടെയും പിന്തുണയും സ്‍നേഹവും വേണമെന്ന് വിഷ്‍ണു വിശാല്‍ പറയുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിവാഹക്ഷണക്കത്തും വിഷ്‍ണു വിശാല്‍ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ പേരാണ് വിഷ്‍ണു വിശാലിനും ജ്വാല ഗുട്ടയ്‍ക്കും ആശംസകള്‍ നേരുന്നത്.

ആദ്യ വിവാഹമോചനം നേടിയതിന് ശേഷമാണ് വിഷ്‍ണു വിശാല്‍ ജ്വാല ഗുട്ടയെ വിവാഹം കഴിക്കുന്നത്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്ഐആര്‍ ആണ് വിഷ്‍ണു വിശാലിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി