Mohanlal : ഒടുവിൽ വിശ്വരൂപം കാണാൻ ‘രാജശിൽപ്പി’യെത്തി; അടുത്താഴ്ച മോഹന്‍ലാലിന്‍റെ വീട്ടിലേക്ക്

Published : Jun 20, 2022, 01:34 PM IST
Mohanlal : ഒടുവിൽ വിശ്വരൂപം കാണാൻ ‘രാജശിൽപ്പി’യെത്തി; അടുത്താഴ്ച മോഹന്‍ലാലിന്‍റെ വീട്ടിലേക്ക്

Synopsis

ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തിയാക്കിയത്.

ടന്‍ മോഹന്‍ലാലിനായി(Mohanlal) തടിയില്‍ തീര്‍ത്ത വിശ്വരൂപമെന്ന ശില്പം പൂർത്തിയായത്.  മൂന്നര വർഷം കൊണ്ടാണ് ഈ കൂറ്റൻ രൂപം തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഒരുങ്ങിയ വിശ്വരൂപം ശില്പം കാണാൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. ശില്പം കണ്ടിഷ്ടപ്പെട്ട മോഹൻലാൽ അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്. 

ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിൽമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്. കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. 

Mohanlal : ഉയരം 12 അടി, മൂന്നര വർഷത്തെ പരിശ്രമം; മോഹന്‍ലാലിനായി വിശ്വരൂപം ഒരുങ്ങി

11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ. 

ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തിയാക്കിയത്. കുമ്പിള്‍ തടിയിലാണ് ശില്പം. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികൾ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കിയിരുന്നു. 

Read Also:  'റോക്കറ്ററി' പറയുന്നത് നമ്പി നാരായണന്റെ ജീവിതത്തിലെ​ ​ദുരന്തം മാത്രമല്ല: ആർ. മാധവൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട