
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകള്‍ വിസ്‍മയ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വിസ്‍മയ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. വിസ്‍മയ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ വിസ്‍മയ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത് (Vismaya Mohanlal).
തായ്‍ലാൻഡിലെ പൈ സന്ദര്‍ശത്തിന്റെയും കുങ്‍ഫു പരിശീലനത്തിന്റെയും വീഡിയോയും ഫോട്ടോകളുമാണ് വിസ്‍മയ പങ്കുവെച്ചിരിക്കുന്നത്. അവിടെ കുറച്ച് ആഴ്‍ചകള്‍ മാത്രം താമസിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പക്ഷേ കുങ് ഫു ആസ്വദിക്കാൻ തുടങ്ങി, പൈ ഇഷ്‍പ്പെട്ടു. മനോഹരമായ മലനിരകളിലെ കാഴ്‍ചകളിലേക്കാണ് ഞാൻ ഓരോ ദിവസവും ഉണര്‍ന്നിരുന്നത്. അതിനാല്‍ വിസ്‍മയ തന്റെ താമസം നീട്ടിക്കൊണ്ടുപോയിയെന്ന് എഴുതുന്നു. ഞാൻ ഇവിടെ ആദ്യം എത്തിയപ്പോഴും തിരിച്ചുപോയപ്പോഴുമുള്ള വ്യത്യാസം ശരിക്കും മനസിലാകുന്നുണ്ട്, പൈയില്‍, നാം യാങില്‍ കുങ്‍ഫു ചെയ്യുന്നത്. പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് മനസിനെയും ശരീരത്തെയും ശാന്തമാക്കുന്നു. മാസ്റ്റര്‍ ഇഎയ്‍നും അദ്ദേഹത്തിന്റെ ടീമിനും വലിയ നന്ദി എന്നും വിസ്‍മയ എഴുതിയിരിക്കുന്നു.
തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്‍മയ 2020ലും പങ്കുവെച്ചിരുന്നു. ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടിയത്. അന്ന് വിസ്‍മയുടെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിനെപ്പോലെ തന്നെ മകള്‍ വിസ്‍മയ്‍ക്കും ആക്ഷനില്‍ നല്ല താളമുണ്ടെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകുമായിരുന്നു.
വിസ്‍മയ മോഹൻലാല്‍ ഒരു പുസ്‍തവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്‍തകമാണ് പ്രസിദ്ധീകരിച്ചത്. പുസ്‍തകം വൻ ഹിറ്റായി മാറിയിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ വിസ്‍മയയുടെ പുസ്‍തകത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
Read More : 'പ്രണവ് മോഹൻലാലിനൊപ്പം ഞങ്ങളും ഡാൻസ് ചെയ്‍തു', 'ദര്‍ശന' ഡോക്യുമെന്ററി വീഡിയോ
നടൻ മോഹൻലാലിന്റെ മകൻ പ്രണവിന്റെ 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. 'ഹൃദയം' എന്ന ചിത്രം ബോളിവുഡിലേക്കും തമിഴിലേക്കും അടക്കം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നത്. പ്രണവ് മോഹൻലാലിന്റെ ആദ്യ അമ്പത് കോടി ചിത്രമായി നേരത്തെ തന്നെ 'ഹൃദയം' മാറിയിരുന്നു.
'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 'അരുണ്‍ നീലകണ്ഠന്റെ' 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 'അരുണ്‍ നീലകണ്ഠനാ'യി ചിത്രത്തില്‍ മറ്റാരെയും സങ്കല്‍പ്പിക്കാൻ പറ്റാത്ത വിധമായിരുന്നു പ്രണവിന്റെ പ്രകടനം. പ്രണവ് മോഹൻലാലിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതായി മാറി അരുണ്‍ നീലകണ്ഠൻ'.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ചിത്രം എല്ലാത്തരം പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. പാട്ടുകളാല്‍ സമ്പന്നമായ ചിത്രം റിലീസിന് മുന്നേ വലിയ ചര്‍ച്ചായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ. 15 ഗാനങ്ങളാണ് ചിത്രത്തില്‍ മൊത്തം ഉണ്ടായിരുന്നത്.
'ഹൃദയം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വഹാബായിരുന്നു. 'ദര്‍ശന' എന്ന് തുടങ്ങുന്ന ഗാനവും ഹിഷാം അബ്‍ദുള്‍ വഹാബ് പാടിയിരുന്നു. വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ ചിത്രത്തിനായി പാടി. വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഓഡിയോ സിഡി കാസറ്റുകളും പുറത്തിറക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ