Asianet News MalayalamAsianet News Malayalam

Darshana : 'പ്രണവ് മോഹൻലാലിനൊപ്പം ഞങ്ങളും ഡാൻസ് ചെയ്‍തു', 'ദര്‍ശന' ഡോക്യുമെന്ററി വീഡിയോ


'ദര്‍ശന' ( Darshana) എന്ന ഗാനത്തെ കുറിച്ച് ഡോക്യുമെന്ററി വീഡിയോ.
 

Pranav Mohanlal film song Darshana The Musical Journey
Author
Kochi, First Published Mar 5, 2022, 7:46 PM IST

പ്രണവ് മോഹൻലാല്‍ ചിത്രം 'ഹൃദയം' വൻ ഹിറ്റായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള 'ഹൃദയം' പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. 'ഹൃദയം' എന്ന ചിത്രത്തിലെ ഒട്ടുമിക്ക പാട്ടുകളും തരംഗമായി. ഇപ്പോഴിതാ 'ദര്‍ശന' ( Darshana) എന്ന പാട്ട് ചെയ്‍തതിനെ കുറിച്ച് ഒരു ചെറിയ ഡോക്യുമെന്ററി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

'ദര്‍ശന' എന്ന് തുടങ്ങുന്ന ഗാനം മൂന്ന് കോടിയിലധികം പേര്‍ കണ്ടതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വഹാബും അടക്കമുള്ളവര്‍ ഗാനത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹിഷാം തന്നെയായിരുന്നു 'ദര്‍ശന' ഗാനം പാടിയതും. പ്രണവ് മോഹൻലാലും ദര്‍ശനയും കംഫര്‍ട്ടാകാൻ. ഗാനം ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവരും ഒന്ന് ചേര്‍ന്ന് ഡാൻസ് ചെയ്‍തിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ വീഡിയോയില്‍ പറയുന്നു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിനു ദര്‍ശനയ്‍ക്കും പുറമേ കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.

പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ഹൃദയം'. 'ഹൃദയം' അമ്പത് കോടി ക്ലബിലെത്തിയതായി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് ഹൃദയം വൻ ഹിറ്റായി മാറിയത്.  ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ വാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാം വാരം 6.70 കോടിയും നേടി. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

Read More : കൈതപ്രത്തിന്റെ രചന, ഇതാ 'ഹൃദയ'ത്തിലെ 'പുതിയൊരു ലോകം' ഗാനത്തിന്റെ വീഡിയോ

'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അരുണ്‍ നീലകണ്ഠന്റെ 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.  15 ഗാനങ്ങളാണ് ചിത്രത്തില്‍ മൊത്തം ഉണ്ടായിരുന്നത്. പൃഥ്വിരാജും വിനീത് ശ്രീനിവാസനുമൊക്കെ ചിത്രത്തിനായി പാടി. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണി ഗായികയാകുകയും ചെയ്‍തു. കെ എസ് ചിത്രയുടെ അതിമനോഹരമായ ഒരു ഗാനവും ചിത്രത്തിലുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെയും സുഹൃത്തുക്കളുടെയും കോളേജ് കാലത്തെ ചില അനുഭവങ്ങളും  ഓര്‍മകളുമൊക്കെയിരുന്നു 'ഹൃദയ'ത്തിനായി സ്വീകരിച്ചത്. 'ഹൃദയം' എന്ന ചിത്രത്തെ അഭിനന്ദിച്ച് വിവിധ ഭാഷകളിലെ അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഓഡിയോ സിഡി കാസറ്റുകളും പുറത്തിറക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios