'ദ കശ്‍മിര്‍ ഫയല്‍സ്' സംവിധായകൻ വിവേക് അഗ്‍നിഹോത്രിയുടെ ചിത്രം, 'ദ വാക്സിൻ വാര്‍' തുടങ്ങി

By Web TeamFirst Published Dec 14, 2022, 4:12 PM IST
Highlights

വിവേക് അഗ്‍നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ വാക്സിൻ വാര്‍'.

'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്‍ടിച്ച ബോളിവുഡ് ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. 'ദ കശ്‍മീര്‍ ഫയല്‍സ്' തിയറ്ററുകളില്‍ മികച്ച പ്രതികരണവും നേടി. വിവേക് അഗ്‍നി ഹോത്രിയുടെ പുതിയ ചിത്രത്തിന് പൂജയോടെ തുടക്കമായിരിക്കുകയാണ്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലക്നൗവിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. 'ദ വാക്സിൻ വാര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.

‘THE VACCINE WAR’: VIVEK AGNIHOTRI BEGINS SHOOT IN LUCKNOW… After the run of , commences shoot of his next film - titled - in today… Will release on 15 Aug 2023 [] in 11 languages. pic.twitter.com/rCyeVYV82O

— taran adarsh (@taran_adarsh)

കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവര്‍ അഭിനയിച്ച 'ദ കശ്‍മിര്‍ ഫയല്‍സ്' വൻ ഹിറ്റാകുകയും ചെയ്‍തു.

Read More: ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു, നായകൻ ശിവകാര്‍ത്തികേയൻ

click me!