ഫിജിയിൽ നിന്ന് സുജിത് ഭക്തന്‍റെ വീഡിയോ, കേരളത്തെ ഗ്ലോബൽ ലെവലിൽ നാറ്റിക്കാൻ വേണ്ടി കേരള സ്റ്റോറി ചിത്രം; ബഹിഷ്കരിക്കണമെന്ന് ആഹ്വാനം

Published : Feb 26, 2026, 03:35 PM IST
sujith bhakthan kerala story 2

Synopsis

കേരളത്തെ ആഗോളതലത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് 'കേരള സ്റ്റോറി 2' എന്ന് വ്ലോഗർ സുജിത് ഭക്തൻ. സിനിമയുടെ റിലീസ് ഹൈക്കോടതി 15 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ചിത്രം പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം: കേരളത്തെ ഗ്ലോബൽ ലെവലിൽ നാറ്റിക്കാൻ വേണ്ടിയാണ് കേരള സ്റ്റോറി 2 എന്ന സിനിമയെന്ന് വ്ലോഗര്‍ സുജിത് ഭക്തൻ. ഓഷ്യാനിയ രാജ്യമായ ഫിജി എന്ന രാജ്യത്തിന്റെ തലസ്ഥാനമായ സുവായിൽ തീയറ്ററിറിന്‍റെ മുന്നിലെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് സുജിത് ഭക്തന്‍റെ വിമർശനം. ഈ ചിത്രത്തെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സുവായിലൂടെ യാത്ര ചെയ്തപ്പോഴാണ് ഈ പോസ്റ്റര്‍ കണ്ടത്. ഇത് കണ്ടപ്പോൾ സത്യത്തില്‍ ദേഷ്യവും അമര്‍ശവും വന്നുവെന്നും കേരളത്തെ ലോക രാജ്യങ്ങളുടെ മുന്നിൽ അപമാനിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുജിത് ഭക്തൻ പറഞ്ഞു.

കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം. കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണത്, നമ്മുടെ നാടിനെയും സംസ്കാരത്തെയും കളിയാക്കുന്ന ചിത്രം'; തുറന്നുപറഞ്ഞ് കാളിദാസ് ജയറാം
'സുധിച്ചേട്ടനോടും ഞങ്ങളോടുമുള്ള സ്നേഹം കൊണ്ടാണ് ലക്ഷ്മി അത് ചെയ്തത്'; പ്രതികരിച്ച് രേണു