യുഎഇ, ജിസിസി റിലീസിന് 'വോയ്‍സ് ഓഫ് സത്യനാഥന്‍'; 87 സ്ക്രീനുകളില്‍ നാളെ മുതല്‍

Published : Aug 02, 2023, 04:48 PM IST
യുഎഇ, ജിസിസി റിലീസിന് 'വോയ്‍സ് ഓഫ് സത്യനാഥന്‍'; 87 സ്ക്രീനുകളില്‍ നാളെ മുതല്‍

Synopsis

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്‍പാണ്ഡെ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച വോയ്സ് ഓഫ് സത്യനാഥന്‍ യുഎഇ, ജിസിസി റിലീസിന്. ആറ് രാജ്യങ്ങളിലായി 87 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് (ഓഗസ്റ്റ് 3) ചിത്രം പ്രദര്‍ശനം ആരംഭിക്കുക. കേരളത്തില്‍ ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം നേടിയ ചിത്രം വാരാന്ത്യ കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു.

വെള്ളിയാഴ്ച 1.8 കോടി ആയിരുന്നു കളക്ഷനെങ്കില്‍ ശനിയാഴ്ച 2.05 കോടിയും ഞായറാഴ്ച 2.55 കോടിയും നേടി. മൂന്ന് ദിവസം കൊണ്ട് ആകെ 6.40 കോടി. ഇത് കേരളത്തിലെ മാത്രം കണക്കാണ്. കേരളമൊഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് മൂന്ന് ദിനങ്ങളില്‍ 40 ലക്ഷവും ചിത്രം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്. മലയാളത്തില്‍ നിന്ന് അധികം എതിരാളികള്‍ ഇല്ലാത്തതിനാല്‍ തന്നെ ചിത്രം മുന്നോട്ടുള്ള ദിനങ്ങളിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്‍റെ വിലയിരുത്തല്‍.

 

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : 'ദുല്‍ഖര്‍ ശരിക്കും പാന്‍ ഇന്ത്യന്‍ നടന്‍'; ഓണം റിലീസുകളില്‍ താന്‍ ആദ്യം കാണുക 'കിംഗ് ഓഫ് കൊത്ത'യെന്ന് ഷിജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍