ചലച്ചിത്ര നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു

Published : Jan 28, 2023, 09:05 AM IST
ചലച്ചിത്ര നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു

Synopsis

നേര്‍ക്കു നേര്‍, മിഴികള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ്

ചലച്ചിത്ര, സീരിയല്‍ നിര്‍മ്മാതാവ് വി ആര്‍ ദാസ് (73) അന്തരിച്ചു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈയടുത്താണ് നാട്ടില്‍ സ്ഥിരവാസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ മുതല്‍ മുടക്കിയ അദ്ദേഹം മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്.

പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത നേര്‍ക്കുനേര്‍, അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ എന്നിവയാണ് വി ആര്‍ ദാസ് നിര്‍മ്മിച്ച ചിത്രങ്ങള്‍. യുഎഇ പശ്ചാത്തലമാക്കിയ മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. മണല്‍ നഗരത്തിന്‍റെ സംവിധാനം ശ്യാമപ്രസാദും ഡ്രീം സിറ്റിയുടേത് സജി സുരേന്ദ്രനുമായിരുന്നു.

ഭാര്യ വിലാസിനി, മക്കള്‍ രജിത ദാസ്, സജിത ദാസ്, മരുമക്കള്‍ രജോഷ് നായര്‍, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികള്‍ ഉണ്ട്.

ALSO READ : മള്‍ട്ടിപ്ലെക്സുകളില്‍ കൊയ്ത്ത് തുടര്‍ന്ന് 'പഠാന്‍'; മൂന്ന് ദിവസത്തെ കളക്ഷന്‍

PREV
Read more Articles on
click me!

Recommended Stories

അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്
'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ