50-ാം ദിനത്തിലേക്ക് 'വ്യസനസമേതം ബന്ധുമിത്രാദികള്‍', ഇതുവരെ നേടിയത് എത്ര? ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Published : Jul 31, 2025, 08:57 AM IST
Vyasanasametham Bandhumithradhikal 48 days box office collection siju sunny

Synopsis

ജൂണ്‍ 13 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

ത്രില്ലറുകളും ആക്ഷന്‍ ഡ്രാമകളുമൊക്കെ കളം വാഴുന്ന കാലത്ത് കോമഡി ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ അത് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യണമെന്ന് മാത്രം. പുതുകാലത്തെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പ്രയാസമാണെന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ സമ്മതിക്കുന്ന കാര്യവുമാണ്. അതിനാല്‍ത്തന്നെ മുന്‍കാലങ്ങളേക്കാള്‍ കോമഡി ചിത്രങ്ങള്‍ കുറവാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. സമീപകാലത്ത് തിയറ്ററുകളിലെത്തി ചിരി പൊട്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു വ്യസനസമേതം ബന്ധുമിത്രാദികള്‍. 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് സംവിധായകന്‍ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് എസ് വിപിന്‍ ആയിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.

ജൂണ്‍ 13 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളില്‍ 49-ാം ദിനമാണ് ഇന്ന്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം 48 ദിവസം കൊണ്ട് നേടിയത് 13.6 കോടിയാണ്. എന്നാല്‍ ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് ഇത്. അതേസമയം കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഇന്ത്യയിലെ ​ഗ്രോസ് കളക്ഷന്‍ 16.02 ആണ്. അന്‍പതാം ദിനത്തിലേക്ക് എത്തിയപ്പോഴും പ്രധാന ന​ഗരങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനങ്ങള്‍ ഉണ്ട്. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍