'കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയപ്പോൾ കൗതുകമായിരുന്നോ?'; അവതാരകർക്ക് എതിരെ ആഞ്ഞടിച്ച് ജുവൽ മേരി

Published : Jul 30, 2025, 07:10 PM ISTUpdated : Jul 30, 2025, 07:26 PM IST
 Jewel mary

Synopsis

ഒരു ചോദ്യം എഴുതിക്കൊണ്ട് തരുമ്പോൾ അത് വായിക്കാനുള്ള അല്ലെങ്കിൽ അത് ചോദിക്കില്ലെന്ന് പറയാനുള്ള ധൈര്യം അവതാരകർക്ക് വേണമെന്നും ജുവല്‍. 

വതാരകർ സെൻസിബിൾ ആയിരിക്കണമെന്ന് നടിയും അവതാരകയുമായ ജുവൽ മേരി. കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്ന ചില ചോദ്യങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു ജുവലിന്റെ വിമർശനം. ഒരു ചോദ്യം എഴുതിക്കൊണ്ട് തരുമ്പോൾ അത് വായിക്കാനുള്ള അല്ലെങ്കിൽ അത് ചോദിക്കില്ലെന്ന് പറയാനുള്ള ധൈര്യം അവതാരകർക്ക് വേണമെന്നും നമ്മുടെ ചോദ്യങ്ങൾ മനുഷ്യരെ ഇൻഫ്ലുവൻസ് ചെയ്യുമെന്നുള്ള ബോധം ഉണ്ടാകണമെന്നും ജുവൽ മേരി പറയുന്നു.

"മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ! തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു curiosity ഇല്ല ! അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്.. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് ! ഒളിഞ്ഞു നോട്ടത്തിലെ curiosity ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രൊമോട്ട് ചെയ്യുമ്പോ എത്ര potential ക്രിമിനൽസിനു ആണ് നിങ്ങൾ വളം വൈകുന്നത് ! ഇനിയും വൈകിയിട്ടില്ല. ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല", എന്നും ജുവൽ മേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജുവല്‍ മേരിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. ഇത് ജുവലെങ്കിലും പറഞ്ഞുവല്ലോ എന്നും ഇങ്ങനെ തന്നെ മറുപടി പറയണമെന്നുമെല്ലാമാണ് കമന്‍റുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി