ജോൺപോൾ ജോർജ്ജ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിനായക് പറയുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട ഗാന രചയിതാവാണ് വിനായക് ശശികുമാർ. 2013 ൽ കുട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി സിനിമയിൽ വിനായക് ശശികുമാർ അരങ്ങേറ്റം കുറിക്കുന്നത്. അതേവർഷം തന്നെ സമീർ താഹിർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ഗാനങ്ങളും വിനായക് ആയിരുന്നു ചിട്ടപ്പെടുത്തിയത്. മികച്ച പ്രശംസകളായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് ലഭിച്ചത്. പിന്നീട് നോർത്ത് 24 കാതം, സപത്മശ്രീ തസ്കരാഃ, ഇയോബിന്റെ പുസ്തകം, ഗപ്പി തുടങ്ങീ ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ കരിയറിന്റെ തുടക്കകാലത്ത് തന്നെ വിനായക് ശശികുമാർ രചിക്കുകയുണ്ടായി.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഗാനങ്ങളിലൊന്ന് വിനായക് ശശികുമാർ രചിച്ച 'കുഞ്ഞിക്കവിൾ മേഘമേ' എന്നുതുടങ്ങുന്ന ഗാനം. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആശാൻ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സൂരജ് സന്തോഷ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജോൺപോൾ ജോർജ് തന്നെയാണ്. രണ്ട മാസത്തിനുള്ളിൽ 2 മില്യൺ കാഴ്ചക്കാരെയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാർ. കുഞ്ഞിക്കവിൾ മേഘമേ എന്ന ഗാന സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആണെന്ന് പറയുന്നത് ശരിക്കും ബഹുമതി പോലെയാണ് എന്നാണ് വിനായക് ശശികുമാർ പറയുന്നത്. ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുമെന്ന് കരുതിയില്ലെന്നും, ട്രെൻഡിങ്ങ് ആവാൻ വേണ്ടി ആ പാട്ടിൽ ഒന്നും ചെയ്തിട്ടില്ലെന്നും വിനായക് പറയുന്നു.

"കുഞ്ഞിക്കവിള്‍ മേഘമേ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ച് എഴുതിയ പാട്ടല്ല. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണെന്ന് പറയുന്നത് ശരിക്കും ഒരു ബഹുമതി പോലെയാണ്. കാരണം, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകാന്‍ വേണ്ടി ഒന്നും ആ പാട്ടില്‍ ചെയ്തിട്ടില്ല. ജോണ്‍ പോളിന്റെയും എന്റെയും മൂന്നാമത്തെ സിനിമയാണ് ആശാന്‍. സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആരും ഇല്ല. ഇന്ദ്രന്‍സ് ഏട്ടനും ജോമോനുമാണ് അഭിനയിക്കുന്നത്." ജോൺ പോൾ പറയുന്നു.

"പുതിയൊരു മ്യൂസിക് ലേബലില്‍ പുതിയൊരു യൂട്യൂബ് ചാനലില്‍ ഇറങ്ങിയ പാട്ടാണ്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പാകത്തിന് ഡിസൈന്‍ ഇല്ലാത്ത ലിറിക്കല്‍ വീഡിയോ ഇറങ്ങിയ പാട്ട്, എന്നിട്ടും ഒരു മാസത്തിനിടയില്‍ റീച്ച് ആയി. ഇപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ റീല്‍സായി ഇടുന്നു, കവര്‍ സോങ് പാടുന്നു. അതൊക്കെ ഒരു വലിയ റിവാര്‍ഡായാണ് ഞാന്‍ കാണുന്നത്. ഗാനത്തില്‍ ഒന്നൂടെ തുടങ്ങും എന്ന വരി പോലെ തന്നെ 2026ല്‍ എനിക്ക് കിട്ടിയ മികച്ച തുടക്കമാണ് ആ ഗാനം." ജോൺ പോൾ കൂട്ടിച്ചേർത്തു. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോൺ പോളിന്റെ പ്രതികരണം.

YouTube video player