വൈശാഖിന്റെ നൈറ്റ് ഡ്രൈവ് ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് റോഷനും അന്ന ബെനും

Web Desk   | Asianet News
Published : Sep 24, 2021, 06:06 PM IST
വൈശാഖിന്റെ നൈറ്റ് ഡ്രൈവ് ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് റോഷനും അന്ന ബെനും

Synopsis

 'നൈറ്റ് ഡ്രൈവ്'  എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് റോഷനും അന്നെ ബെനും.

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിഎത്തുന്നത്. സിനിമ തുടങ്ങിയത് വൈശാഖ് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ വൈശാഖിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റോഷൻ മാത്യുവും അന്നെ ബെന്നും.

എല്ലാവരുടെയും സ്‍നേഹവും പിന്തുണയും വേണമെന്നാണ് സിനിമ തുടങ്ങിയതായി അറിയിച്ച് അന്ന ബെൻ എഴുതിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പരീക്ഷണമാണെന്ന് റോഷൻ മാത്യുവും എഴുതുന്നു.  തന്നെ വിശ്വസിച്ച തിരക്കഥാകൃത്തിനും അഭിനേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും വൈശാഖ് വ്യക്തമാക്കിയിരുന്നു. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ആൻ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ  എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു നൈറ്റ് ഡ്രൈവിന്റേത്. എല്ലാവരുടെയും സ്‍നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിച്ചിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും. ഏത് തരം പ്രമേയമായിരിക്കും ചിത്രത്തിന്റേത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
 

PREV
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു