മഞ്ജുവിനും സൗബിനുമൊപ്പം'തമ്മില്‍തല്ലാന്‍' പോരുന്നോ? എങ്കിൽ 'വെള്ളരിക്കാപട്ടണ'ത്തിലേക്ക് സ്വാ​ഗതം

Web Desk   | Asianet News
Published : Sep 24, 2021, 05:02 PM ISTUpdated : Sep 24, 2021, 07:28 PM IST
മഞ്ജുവിനും സൗബിനുമൊപ്പം'തമ്മില്‍തല്ലാന്‍' പോരുന്നോ? എങ്കിൽ 'വെള്ളരിക്കാപട്ടണ'ത്തിലേക്ക് സ്വാ​ഗതം

Synopsis

ടിക് ടോക്‌ വീഡിയോകള്‍ സ്വീകരിക്കില്ലെന്നും പോസ്റ്ററിൽ കുറിക്കുന്നു. 

ഞ്ജു വാര്യരും(manju warrier) സൗബിൻ ഷാഹിറും(soubin shahir) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വെള്ളരിക്കാപട്ടണം'(vellarikka pattanam). ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിനായി പുറത്തിറക്കിയ കാസ്റ്റിം​ഗ് കോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

മഞ്ജുവാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും 'തമ്മില്‍തല്ലില്‍'കക്ഷി ചേരാൻ താത്പര്യമുള്ളവരെ അന്വേഷിച്ചാണ് കാസ്റ്റിങ്ങ് കോൾ. നാലുവിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്. ഒന്നാംകക്ഷി(സ്ത്രീ)-പ്രായം 18നും 26നും മധ്യേ,രണ്ടാംകക്ഷി(പുരുഷന്‍)-പ്രായം 22നും 26നും മധ്യേ, മൂന്നാംകക്ഷി(സ്ത്രീ)-പ്രായം 28നും 35നും മധ്യേ, മറ്റ് കക്ഷികള്‍(സ്ത്രീയും പുരുഷനും)-പ്രായം 30നും 50നും മധ്യേ, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. 

താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും vellarikkapattanammovie@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക്‌ വീഡിയോകള്‍ സ്വീകരിക്കില്ലെന്നും പോസ്റ്ററിൽ കുറിക്കുന്നു. 

ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് (first look) പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. അനില്‍കപൂര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍