ഫുൾ എന്റർടെയ്ൻമെന്റ്; വെബ് സീരീസുമായി ബിഗ് ബോസ് ടുവിലെ താരങ്ങള്‍

Web Desk   | Asianet News
Published : Nov 16, 2020, 07:11 PM IST
ഫുൾ എന്റർടെയ്ൻമെന്റ്; വെബ് സീരീസുമായി ബിഗ് ബോസ് ടുവിലെ താരങ്ങള്‍

Synopsis

ബിഗ് ബോസ് താരവും പ്രിയദർശൻ്റെ അസോസിയേറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരിസ് ഒരുക്കുന്നത്.

റെ പ്രേക്ഷകപിന്തുണ നേടിയ 'ബിഗ് ബോസ് 2 ' ലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. 'ബോയിങ്ങ് ബോയിങ്ങ്'  എന്ന വെബ് സീരിസിലൂടെയാണ് ഇവർ ഒരുമിച്ചെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആകും വെബ് സീരിസിൻ്റെ റിലീസ്.

ഒരു ഇടവേളക്ക് ശേഷമാണ് ബിഗ് ബോസ് താരങ്ങൾ ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ' ബോയിങ്ങ് ബോയിങ്ങ്' സിനിമയെ അനുസ്മരിപ്പിക്കുന്ന ഹാസ്യ രംഗങ്ങളുമായാണ് വെബ് സീരിസ്. ഒരു മുത്തശ്ശി ഗദയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രജനീ ചാണ്ടിയുടെ കളമശ്ശേരിയിലെ വസതിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ബിഗ് ബോസ് താരവും പ്രിയദർശൻ്റെ അസോസിയേറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരിസ് ഒരുക്കുന്നത്.  ജനുവരി മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ആറ് മണിക്ക് ഒടിടി പ്ലാറ്റ്ഫോമിൽ സീരിസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ