
ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്‍ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇനി മുതല്‍ ആ പദവി ചേര്‍ത്ത് വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചു. എങ്ങനെയാണ് നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്.
ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. തുടക്കത്തിൽ ഒരു ടെലിവിഷൻ ഹോസ്റ്റായി ജോലി ചെയ്തിരുന്ന നയന്‍സ് മോഡലിംഗിലൂടെയും പരസ്യത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടു. 2003-ൽ മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. തുടർന്ന് 2005-ൽ തമിഴ് സിനിമയിലെ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തില്‍ നായികയായി എത്തി.
ഈ ചിത്രത്തിലെ ശ്രദ്ധേയ വേഷത്തിന് ശേഷമാണ് ചലച്ചിത്ര സംവിധായകൻ രജനീകാന്തിനൊപ്പം പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയില്‍ നയന്‍താര അഭിനയിച്ചത്. ചില വർഷങ്ങൾക്കുള്ളിൽ സൂപ്പർസ്റ്റാർ താരങ്ങള്‍ക്കൊപ്പം നയന്‍താരയുടെ ചിത്രങ്ങല്‍ വന്നു. ഗജനി, വില്ല, വില്ല്, യാരടി നീ മോഹിനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നടിമാരില്‍ ഒരാളായി നയന്‍സിനെ മാറി.
വല്ലവൻ ചിത്രത്തിൽ സിംബുവിനൊപ്പം അഭിനയിച്ചപ്പോൾ ഇവർ തമ്മിൽ പ്രണയ ബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചു. പിന്നീട് ബില്ല ചിത്രത്തിലെ ബിക്കിനി രംഗം ഏറെ വിവാദമായി. തുടർന്ന് പ്രഭു ദേവയുമായി പ്രണയത്തിലാകുകയും, തെലുങ്ക് ചിത്രമായ ശ്രീ രാമ രാജ്യം പൂർത്തിയാക്കിയ ശേഷം സിനിമ വിടുമെന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം ഹിന്ദു മതം സ്വീകരിച്ചെങ്കിലും, പ്രഭു ദേവയുമായുള്ള ബന്ധം തകർന്നതോടെ നയന്‍താര തന്‍റെ തീരുമാനം മാറ്റി സിനിമ രംഗത്തേക്ക് തിരിച്ചെത്തി.
മൂന്ന് വർഷത്തെ വിരാമത്തിന് ശേഷം രാജാ റാണി, ആറം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ച് വീണ്ടും ഹിറ്റ് ചിത്രങ്ങള്‍ സ്വന്തം കൊടുക്കാന്‍ തുടങ്ങിയതോടെയാണ് നയന്‍താരയ്ക്ക് 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന പദവി വന്ന. 2015-ൽ ഒരു മാസത്തിനുള്ളിൽ മായ, നാനും റൗഡി താന്‍ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങൾ നൽകിയതോടെ ഈ പദവി താരം ഉറപ്പിച്ചു.
ലേഡി സൂപ്പർസ്റ്റാർ എന്ന ബ്രാൻഡിംഗ് പ്രചാരണത്തിൽ അവരുടെ ഭർത്താവ് വിഗ്നേഷ് ശിവനും പങ്കുണ്ടെന്നാണ് വലൈപേച്ച് പോലുള്ള പരിപാടികള്‍ പറയുന്നത്. "ലേഡി സൂപ്പർസ്റ്റാർ" എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും, തന്റെ ചിത്രങ്ങളിൽ ഈ ടാഗ്ലൈൻ ഒഴിവാക്കാൻ നയന്‍താര ആദ്യം ശ്രമിച്ചു. പിന്നീട് ഈ പദവി അവരുടെ പ്രോജക്ടുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
എന്നാല്‍ കഴിഞ്ഞ ദിവസം ഇറക്കി വാര്‍ത്ത കുറപ്പില്‍ ഇനി ഈ പേരില്‍ വിളിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് നയന്‍താര. ഇത്തരത്തില്‍ ആരാധകര്‍ വിളിക്കുന്നതിന് പിന്നിലെ വികാരത്തെ താൻ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും,ഇനി തന്‍റെ പേര് വിളിച്ചാൽ മതിയെന്ന് നടി ഇപ്പോൾ അഭ്യർത്ഥിച്ചിരിക്കുന്നത്.
'ഇനി ആ വിളി വേണ്ട': സ്നേഹത്തിന്‍റെ ഭാഷയില്‍ അഭ്യര്‍ത്ഥന; കമല്‍, അജിത്ത് വഴിയില്‍ നയന്‍താരയും !
നയൻതാരയ്ക്ക് നിർണായകം, വസ്ത്രം വരെ പകർപ്പവകാശ പരിധിയിൽ വരുമെന്ന് ധനുഷ്; ഹർജിയിൽ ഇന്ന് വാദം തുടങ്ങും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ