
ചെന്നൈ: തമിഴ് നടൻ വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം വന്നിട്ട് ആഗസ്റ്റ് മാസം വന്നാല്‍ ഒരുവര്‍ഷം ആകാന്‍ പോവുകയാണ്. വിജയിയുടെ മകന്‍ സംവിധാനം ചെയ്യുന്ന പ്രോജക്‌റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തില്‍ നായകനായി നടന്‍ കവിനെ സമീപിച്ചുവെന്നാണ് വിവരം. കവിന്‍ തന്നെയാണ് പുതിയ ചിത്രമായ സ്റ്റാറിന്‍റെ പ്രമോഷനിടെ ഇത് സ്ഥിരീകരിച്ചത്. ജെയ്‌സൺ സഞ്ജയിയുമായി കൂടികാഴ്ച നടത്തിയെന്നും അത് വളരെ സൗഹൃദപരമായിരുന്നു എന്നുമാണ് കവിന്‍ പറഞ്ഞത്.
തന്നോട് ആ ചിത്രത്തിലെ പ്രധാനപ്പെട്ട വേഷം ചെയ്യാമോ എന്ന് ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലാണെന്നും അത് കഴിഞ്ഞാല്‍ ശ്രമിക്കാം എന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ആലോചിച്ച് പറയാം എന്നാണ് ജെയ്‌സൺ സഞ്ജയിയും ടീമും പറഞ്ഞത്. എന്നാല്‍ അതിന് ശേഷം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കവിന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴും ആരാണ് വിജയിയുടെ മകന്‍റെ ചിത്രത്തിലെ ഹീറോയെന്ന് വ്യക്തമല്ല എന്നതാണ് സത്യം. അതേ സമയം രണ്ട് മാസം മുന്‍പ് ഒരു റിപ്പോര്‍ട്ടില്‍ ജെയ്‌സൺ സഞ്ജയ് ദുൽഖർ സൽമാനെയാണ് തന്‍റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. തമിഴ് മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്‌സൺ സഞ്ജയ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് വിജയിയുടെ പുത്രന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. വിജയിയുടെ അറിവോടെ അല്ല ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് എന്നതടക്കം വാര്‍ത്തകള്‍ പിന്നാലെ വന്നിരുന്നു.
എന്നാല്‍ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത് മുതല്‍ നെപ്പോട്ടിസം ആരോപണം ശക്തമാണ്. വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് പലരും ആരോപിച്ചത്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക്ക. ലൈക്കയുടെ സുബാസ്കരന്‍ നേരിട്ട് ജേസണുമായി കരാര്‍ ഒപ്പിടാന്‍ എത്തിയത് തന്നെ നെപ്പോട്ടിസമായി ആരോപിച്ചിരുന്നു. എന്നാല്‍ ലണ്ടനില്‍ സിനിമ പഠിച്ച ജേസണ്‍ സഞ്ജയിക്ക് പടം ചെയ്യാന്‍ യോഗ്യതയുണ്ടെന്നാണ് വിജയ് ആരാധകര്‍ വാദിച്ചത്.
ബജറ്റ് ശത കോടിക്ക് മുകളില്‍ ബോക്സോഫീസില്‍ 8 നിലയില്‍ പൊട്ടിയ 8 ബോളിവുഡ് ചിത്രങ്ങള്‍
'ബോക്സോഫീസ് പരാജയ ബാധ്യത മൊത്തം തലയിലായി': കമല്‍ഹാസനെതിരെ നിര്‍മ്മാതാക്കള്‍ പരാതി നല്‍കി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ