ഉത്തമ വില്ലൻ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷം പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമല്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ അത് പാലിച്ചില്ലെന്ന് ലിംഗുസാമി അവകാശപ്പെട്ടിരുന്നു.

ചെന്നൈ: തിരുപ്പതി ബ്രദേഴ്‌സ് ചലച്ചിത്ര നിർമ്മാണ കമ്പനി ഉടമകളായ സംവിധായകന്‍ ലിംഗുസാമിയും സുബാഷ് ചന്ദ്രബോസും നടന്‍ കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോര്‍ട്ട്. 2015-ൽ പുറത്തിറങ്ങിയ ഉത്തമ വില്ലൻ എന്ന ചിത്രത്തില്‍ ഇവര്‍ മൂവരും ഒരുമിച്ച് പ്രവർത്തിച്ചു. ഈ ചിത്രം നഷ്ടമായപ്പോള്‍ ഉണ്ടായ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കിയെന്നാണ് തിരുപ്പതി ബ്രദേഴ്‌സിന്‍റെ ആരോപണം. കമലിന്‍റെ ഭാഗത്തുനിന്നുള്ള കരാർ ലംഘനമാണ് നടന്നത് എന്നാണ് പരാതി പറയുന്നത്. 

ഉത്തമ വില്ലൻ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷം പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമല്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ അത് പാലിച്ചില്ലെന്ന് ലിംഗുസാമി അവകാശപ്പെട്ടിരുന്നു. ഉത്തമവില്ലന്‍ സ്‌ക്രിപ്റ്റ് കമല്‍ ഒന്നിലധികം തവണ മാറ്റിയെന്ന് ലിംഗുസാമി ആരോപിച്ചിരുന്നു. 

ദൃശ്യത്തിന്‍റെ റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്‌സ് കമൽഹാസനെ സമീപിച്ചിരുന്നത് എന്നാൽ അദ്ദേഹം മറ്റൊരു നിർമ്മാതാവിനെക്കൊണ്ടാണ് ചിത്രം ചെയ്തതെന്നും ലിംഗുസാമി ആരോപിച്ചിരുന്നു. ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തിയ ചിത്രം ഉത്തമവില്ലന്‍ ആണെന്ന് ലിംഗുസാമി പറഞ്ഞു. എന്നാല്‍ കലാകാരന്‍ എന്ന നിലയില്‍ തനിക്ക് കമലിനെ ഇന്നും ബഹുമാനമാണ് എന്ന് ലിംഗുസാമി പറഞ്ഞു. 

ഈ വീഡിയോകള്‍ വിവാദമായതിന് പിന്നാലെ തിരുപ്പതി ബ്രദേഴ്‌സ് വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. കമൽഹാസന്‍റെ രചനയില്‍ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഉത്തമ വില്ലൻ. ബ്രെയിൻ ട്യൂമർ ബാധിച്ച ഒരു പ്രശസ്ത നടന്‍റെ കഥയാണ് ചിത്രം പറയുന്നത്. മരിക്കുന്നതിന് മുമ്പ് തന്‍റെ ജീവിതത്തിലെ മികച്ച സിനിമ ചെയ്യാന്‍ ഇറങ്ങുന്ന താരത്തിന്‍റെ ജീവിതമാണ് സിനിമയില്‍ കാണിച്ചത്. ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു. 

ട്രെന്‍റിംഗായി തെലുങ്ക് താരം നാഗാർജുന കാരണമായത് 'കുബേര' ലുക്ക്

ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി