'വാള്‍ട്ടയര്‍ വീരയ്യ' ഈവന്‍റില്‍ ബാലയ്യ ചിത്രത്തിന് ആശംസ നേര്‍ന്ന് ചിരഞ്‍ജീവി

By Web TeamFirst Published Jan 9, 2023, 9:29 AM IST
Highlights

സാധാരണ എതിര്‍ ചിത്രത്തെ പരമാവധി പ്രീ റിലീസ് ഈവന്‍റുകളില്‍ പരോക്ഷമായി കടന്നാക്രമിക്കുന്ന രീതിയാണ് തെലുങ്ക് സിനിമ രംഗത്ത് എങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഞായറാഴ്ച  തന്‍റെ ചിത്രത്തിന്‍റെ വേദിയില്‍ ചിരഞ്‍ജീവി ബാലകൃഷ്ണ പ്രധാന വേഷത്തില്‍ എത്തുന്ന വീര സിംഹ റെഡ്ഡിയെക്കുറിച്ച് പറഞ്ഞത്.

വിശാഖപട്ടണം: ചിരഞ്‍ജീവി നായകനാകുന്ന 'വാള്‍ട്ടയര്‍ വീരയ്യ' ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ പ്രീ റിലീസ് ഈവന്‍റ് കഴിഞ്ഞ ദിവസമാണ് വിശാഖപട്ടണത്ത് നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറക്കാരും എല്ലാം ചടങ്ങിന് എത്തിയിരുന്നു. വന്‍ ആരാധകരാണ് പരിപാടിക്കായി തടിച്ചുകൂടിയത്. വേദിയില്‍ ചിരഞ്‍ജീവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കോളിവുഡില്‍ ചര്‍ച്ചയാകുന്നത്.

 'വാള്‍ട്ടയര്‍ വീരയ്യ'യുടെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു. മാസും ആക്ഷനും നിറച്ച ട്രെയിലർ ​ഗംഭീര ദൃശ്യാനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പു നൽകുന്ന രീതിയിലാണ് ട്രെയിലര്‍. ചിരഞ്ജീവിയ്ക്ക് ഒപ്പം രവിതേജയും ചിത്രത്തിലുണ്ട്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അതേ സമയം  'വാള്‍ട്ടയര്‍ വീരയ്യ' ഇറങ്ങുന്നതിനൊപ്പം തന്നെ മൈത്രി മൂവി മേക്കേഴ്സിന്‍റെ  നിര്‍മ്മാണത്തില്‍ ബാലകൃഷ്ണ പ്രധാന വേഷത്തില്‍ എത്തുന്ന വീര സിംഹ റെഡ്ഡിയും ഇറങ്ങുന്നുണ്ട്. 

 കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന അഖണ്ഡയ്ക്കു ശേഷം ബാലയ്യയുടേതായി എത്തുന്ന ചിത്രമാണ് വീര സിംഹ റെഡ്ഡി. മലയാളത്തില്‍ നിന്ന് ലാല്‍, ഹണി റോസ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഈ രണ്ട് ചിത്രങ്ങളിലെയും നായിക ശ്രുതി ഹാസന്‍ ആണ്.

സാധാരണ എതിര്‍ ചിത്രത്തെ പരമാവധി പ്രീ റിലീസ് ഈവന്‍റുകളില്‍ പരോക്ഷമായി കടന്നാക്രമിക്കുന്ന രീതിയാണ് തെലുങ്ക് സിനിമ രംഗത്ത് എങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഞായറാഴ്ച  തന്‍റെ ചിത്രത്തിന്‍റെ വേദിയില്‍ ചിരഞ്‍ജീവി ബാലകൃഷ്ണ പ്രധാന വേഷത്തില്‍ എത്തുന്ന വീര സിംഹ റെഡ്ഡിയെക്കുറിച്ച് പറഞ്ഞത്. നിറഞ്ഞ ഹൃദയത്തോടെ  വീര സിംഹ റെഡ്ഡി വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായി ചിരഞ്‍ജീവി  പറഞ്ഞു.

ഒരേ നിര്‍മ്മാതാക്കളാണ് രണ്ട് ചിത്രവും ഒരുക്കുന്നത്. അതും ഒന്നിച്ച് റിലീസ് ചെയ്യുന്നു. ഇത് ആദ്യത്തെ സംഭവമാണ്. തങ്ങളുടെ ചിത്രങ്ങളുടെ വിജയത്തിലുള്ള ആത്മവിശ്വാസമാണ് അത്. അതിനെ അഭിനന്ദിക്കുന്നുവെന്ന് ചിരഞ്‍ജീവി ചടങ്ങില്‍ പറഞ്ഞു. അതേ സമയം ഒരേ നിര്‍മ്മാതാക്കള്‍ ആയതിനാലാണ് വീര സിംഹ റെഡ്ഡി സംബന്ധിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. 

'ഹി ഈസ് എ മോൺസ്റ്റർ'; 'വാള്‍ട്ടയര്‍ വീരയ്യ' ആയി നിറഞ്ഞാടി ചിരഞ്ജീവി- ട്രെയിലർ

 

click me!