മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് എന്താണ് തടസം? ജയരാജ് വ്യക്തമാക്കുന്നു

Published : Dec 05, 2023, 08:24 AM IST
മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് എന്താണ് തടസം? ജയരാജ് വ്യക്തമാക്കുന്നു

Synopsis

"അതിന്‍റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്"

പല ​ഗണത്തില്‍ പെടുന്ന സിനിമകള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ജയരാജ്. ഹൈവേയും ദേശാടനവും ജോണി വാക്കറും 4 ദി പീപ്പിളുമൊക്കെ അതിന് ഉദാഹരണങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ​ഗൗരവമുള്ള പ്രമേയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. പല സമയത്തായി തന്‍റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്‍റെയും രണ്ടാം ഭാ​ഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അവ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് പറയുകയാണ് അദ്ദേഹം. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇതേക്കുറിച്ച് പറയുന്നത്. സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്‍റെ മറുപടി.

"ഹൈവേ 2 ചെയ്യാന്‍വേണ്ടി എല്ലാം ഒരുക്കിവന്നു. കാസ്റ്റിം​ഗ് കോള്‍ പോലും ചെയ്തിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു. ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്‍റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് ഷുവര്‍ ഹിറ്റും ആയിരിക്കുമെന്ന് നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല", ജയരാജ് പറയുന്നു.

ജോണി വാക്കറിന്‍റെ തുടര്‍ച്ചയെക്കുറിച്ച് തനിക്കുള്ള ആലോചനയെക്കുറിച്ച് ജയരാജ് 2019 ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചിരുന്നു- "പല സ്ഥലത്ത് പോകുമ്പോഴും, പലരും അവരുടെ ഫേവറിറ്റ് സിനിമകളില്‍ ഒന്നായി ജോണി വാക്കറിന്റെ കാര്യം പറയാറുണ്ട്. അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. തൊണ്ണൂറുകളില്‍ ഇറങ്ങിയ സിനിമയ്ക്ക് ആ അര്‍ഥത്തില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈല്‍ അതിനുണ്ട്. അതുകൊണ്ടാണ് അതിന്റെ തുടര്‍ച്ചയ്ക്ക് ഒരു പോസിബിലിറ്റി ഉണ്ടെന്ന് മനസിലാക്കിയത്." 

"പിന്നെ എനിക്ക് ഈ സിനിമയോടുള്ള വ്യക്തിപരമായ ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. എന്റെ കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. മമ്മൂക്കയോട് പറയുന്ന സമയത്തും കഥ അങ്ങനെ ആയിരുന്നില്ല, ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ്. അത് എന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു", ജയരാജ് പറഞ്ഞിരുന്നു.

ALSO READ : 'ലിയോ', 'ജയിലര്‍'; മൂന്നാമന്‍ ആര്? ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത മൂന്നാമത്തെ തമിഴ് ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍