Asianet News MalayalamAsianet News Malayalam

'ലിയോ', 'ജയിലര്‍'; മൂന്നാമന്‍ ആര്? ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത മൂന്നാമത്തെ തമിഴ് ചിത്രം

പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കളക്ഷനില്‍ സമീപകാലത്ത് വലിയ വര്‍ധനവും നേടിയിട്ടുണ്ട് തമിഴ് ചിത്രങ്ങള്‍

highest grossing tamil movies of 2023 leo jailer ponniyin selvan 2 varisu thunivu thalapathy vijay rajinikanth mani ratnam ajith kumar nsn
Author
First Published Dec 4, 2023, 10:55 PM IST

ഏത് സിനിമാമേഖലയെയും അസൂയപ്പെടുത്തുന്ന വിജയമാണ് ഈ വര്‍ഷം തമിഴ് സിനിമ സ്വന്തമാക്കിയത്. ബോളിവുഡില്‍ അതിനേക്കാള്‍ വലിയ വിജയങ്ങള്‍ ഉണ്ടെങ്കിലും വിജയ ശരാശരിയില്‍ കോളിവുഡ് തന്നെ മുന്നില്‍. പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കളക്ഷനില്‍ സമീപകാലത്ത് വലിയ വര്‍ധനവും നേടിയിട്ടുണ്ട് തമിഴ് ചിത്രങ്ങള്‍. തമിഴ് സിനിമയുടെ നല്ലകാലമായ 2023 ലെ റിലീസുകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആണ് ആദ്യ സ്ഥാനത്ത്. രണ്ടാമത് നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രജനികാന്ത് ചിത്രം ജയിലറും. മൂന്നാം സ്ഥാനം ഏത് ചിത്രത്തിന് എന്നറിയാനാവും സിനിമാപ്രേമികള്‍ക്ക് ഏറെ കൗതുകം. മണി രത്നത്തിന്‍റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് കളക്ഷനില്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്ത്. 

2023 ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകള്‍

1. ലിയോ- 615.5 കോടി

2. ജയിലര്‍- 607.3 കോടി

3. പൊന്നിയിന്‍ സെല്‍വന്‍ 2- 343.5 കോടി

4. വാരിസ്- 292.8 കോടി

5. തുനിവ്- 196.6 കോടി

6. വാത്തി- 107 കോടി

7. മാര്‍ക് ആന്‍റണി- 101.1 കോടി

8. മാവീരന്‍- 80.3 കോടി

9. ജിഗര്‍തണ്ടാ ഡബിള്‍ എക്സ്- 69.5 കോടി

10. മാമന്നന്‍- 66.7 കോടി

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ലിയോ. ആദ്യദിനം സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രത്തിന് അതൊരു വിലങ്ങുതടി ആയില്ല. മറിച്ച് തുടര്‍ വാരങ്ങളില്‍ റിപ്പീറ്റ് ഓഡിയന്‍സിനെയും ലഭിച്ചു ചിത്രത്തിന്. നിലവില്‍ നെറ്റ്ഫ്ലിക്സിലും ലഭ്യമാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം.

ALSO READ : ഈ കോമ്പോ ഹിറ്റ്, ബോക്സ് ഓഫീസില്‍ ഇടിച്ചുനേടി 'ആന്‍റണി'; ആദ്യ 3 ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios