
ഒരാളുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ കോണ്ടെന്റ് ആക്കുന്നതിനെതിരെ പ്രതികരിച്ച് നടനും ഇൻഫ്ലുവൻസറുമായ കാർത്തിക് ശങ്കർ. ഇൻഫ്ലുവൻസറായ അഖിൽ എൻആർഡിയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളുടെയും സൈബർ വിചാരണകളുടെയും പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ കാർത്തിക് നിലപാട് വ്യക്തമാക്കിയത്.
ഞാൻ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പ്രതികരിക്കുന്ന ആളല്ല, ഞാൻ ഈ സൈസ് ഒന്നും എടുക്കാറില്ല. പക്ഷേ വ്യക്തി ജീവിതത്തിൽ, അയാളുടെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രശ്നം പുറത്ത് ചർച്ച ചെയ്യപ്പെടുന്നതുപോലെ ഒരു മോശം കാര്യം വേറെ ഉണ്ടെന്നു തോന്നുന്നില്ല. കാമുകനും കാമുകിയും തമ്മിലുള്ള ബന്ധത്തിൽ ചീറ്റിംഗ് നടന്നാൽ വേണമെങ്കിൽ അത് ബ്രേക്ക്അപ്പ് ആയി, പ്രശ്നം അവിടെ കഴിഞ്ഞു. എത്ര ദിവസം വേണമെങ്കിലും ഇരുന്നു കരയാം, പ്രശ്നം തീർക്കാം. പക്ഷേ കുടുംബജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ ആളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കണം. അവിടെ ഒരാൾ മാത്രം അല്ല ഉള്ളത്, അവിടെ കുടുംബമുണ്ട്, മറ്റ് ഒരുപാട് ആളുകളുണ്ട്. ചിലപ്പോൾ ഇരുന്നു വിഷമിക്കാൻ പോലും ഉള്ള സൗകര്യം ഉണ്ടെന്നു വരില്ല. ഇവിടെ ഒരാൾ ചെയ്ത തെറ്റിന്, അയാളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു, സിസിടിവി വിഷ്വൽ കാണിക്കുന്നു, പ്രചരിപ്പിക്കാൻ പറ്റുന്നതിന്റെ മാക്സിമം പ്രചരിപ്പിക്കുന്നു.
സമൂഹത്തിനു ദോഷമുള്ളതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നമ്മൾ ചർച്ച ചെയ്യേണ്ട കാര്യമാണെങ്കിൽ ഓക്കേ. ഇത് ഒരാളുടെ വ്യക്തിജീവിതത്തിൽ നടക്കുന്ന ഒരു കാര്യം എന്തിനാണ് നമ്മൾ ചർച്ച ചെയ്യുന്നത്? ഈ ചർച്ച ചെയ്യുന്ന ഒരു 90% പേര്‍ക്കെങ്കിലും ഇതിനെപ്പറ്റിയുള്ള കാര്യങ്ങൾ അറിയാമോ? കമന്റിൽ ഒരുപാടുപേർ പറഞ്ഞു. ഇതിനെപ്പറ്റി റിയാക്‌ഷൻ വിഡിയോ ചെയ്യണമെന്ന്. പറയുന്നവനെ വേണം ആദ്യം അടിക്കാൻ. വേറൊരുത്തന്റെ കുടുംബത്തില്‍ നടക്കുന്നത് നമ്മൾ ചർച്ച ചെയ്യണമെന്ന്, ആർക്കാണ് ഇത്ര താല്പര്യം? സെലിബ്രിറ്റിയുടെ നല്ല കാര്യങ്ങൾ അറിയാൻ നമുക്ക് താല്പര്യം കാണും പക്ഷേ അയാൾക്കും നമുക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ഇത്രയും ചർച്ച ആക്കുന്നത് എന്തിനാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ