'ഇളയരാജയുമായി ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നു', പ്രഖ്യാപനവുമായി അല്‍ഫോണ്‍സ് പുത്രൻ

Published : Apr 20, 2023, 06:45 PM IST
'ഇളയരാജയുമായി ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നു', പ്രഖ്യാപനവുമായി അല്‍ഫോണ്‍സ് പുത്രൻ

Synopsis

വമ്പൻ പ്രഖ്യാപനവുമായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ എത്തിയിരിക്കുന്നു.  

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഇനി തമിഴിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇതെന്നും ആയിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ അല്‍ഫോണ്‍സ് സംഗീത സംവിധായകൻ ഇളയരാജയുമായി ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

പുതിയ ഒരു സിനിമയ്‍ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്. റോമിയോ പിക്ചേഴ്‍സുമായുള്ള സിനിമയ്‍ക്ക് ശേഷമായിരിക്കും ഇത് എന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ ഇത് ആദ്യമായിട്ടായിരിക്കും ഇളയരാജ പ്രവര്‍ത്തിക്കുന്നത്. അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം റോമിയോ പിക്ചേഴ്‍സാണ് നിര്‍മിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്‍ത് ഒടുവിലായി പ്രദര്‍ശനത്തിനെത്തിയത് 'ഗോള്‍ഡ്' ആണ്. 'ഗോള്‍ഡ്' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമ്പോള്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ്. അല്‍ഫോണ്‍സ് പുത്രൻ ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നില്ല. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. 

പൃഥ്വിരാജിനും നയൻതാരയ്‍ക്കുമൊപ്പം ചിത്രത്തില്‍ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് രാജേഷ് മുരുഗേശനാണ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസായിരുന്നു ചിത്രത്തിന്റെ വിതരണം. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. അല്‍ഫോണ്‍സിന്റെ പുതിയ ചിത്രത്തിനായാണ് എന്തായാലും ആരാധകര്‍ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Read More: ബെസ്റ്റ് കള്ളക്കരച്ചില്‍ അവാര്‍ഡ് ഗോപികയ്‍ക്ക്, കുത്തിത്തിരിപ്പ് പുരസ്‍കാരം അഖിലിന്, മറ്റ് പ്രഖ്യാപനങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്