ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രം? സൂചനയുമായി സംവിധായകന്‍

By Web TeamFirst Published Feb 22, 2020, 9:21 PM IST
Highlights

എണ്‍പതുകളിലും തൊണ്ണൂറുകളിലും മുഖ്യധാരാ മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ഡെന്നീസ് ജോസഫ്. ജോഷി, തമ്പി കണ്ണന്താനം, ഭരതന്‍, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, ഐ വി ശശി എന്നിവര്‍ക്കുവേണ്ടിയൊക്കെ അദ്ദേഹം എഴുതി.
 

മലയാളസിനിമയില്‍ ഒരു കാലത്തെ ഹിറ്റ് തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ജോസഫ് വീണ്ടും എഴുതുന്നു? അത്തരമൊരു സൂചനയിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഒരു സംവിധായകന്‍. മറ്റാരുമല്ല ഒമര്‍ ലുലുവാണ് ഡെന്നീസ് ജോസഫിനൊപ്പമുള്ള ചിത്രവും ഒരു കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുലച്ചിരിക്കുന്നത്.

'ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു. ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി വഴിയേ പറയാം', ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. 

എണ്‍പതുകളിലും തൊണ്ണൂറുകളിലും മുഖ്യധാരാ മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ഡെന്നീസ് ജോസഫ്. ജോഷി, തമ്പി കണ്ണന്താനം, ഭരതന്‍, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, ഐ വി ശശി എന്നിവര്‍ക്കുവേണ്ടിയൊക്കെ അദ്ദേഹം എഴുതി. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി പ്രേക്ഷകപ്രീതി കാലങ്ങള്‍ക്ക് ശേഷവും നിലനിര്‍ത്തുന്ന നിരവധി ചിത്രങ്ങള്‍. അതേസമയം 'ധമാക്ക'യാണ് ഒമര്‍ ലുലുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അരുണ്‍ കുമാറും നിക്കി ഗല്‍റാണിയുമായിരുന്നു ചിത്രത്തിലെ നായികാനായകന്മാര്‍. 

click me!