samyuktha varma : 'കഥകളൊക്കെ കേൾക്കാറുണ്ട്'; സിനിമയിലേക്ക് തിരിച്ചെത്തുമോന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടി

Published : Jun 22, 2022, 05:22 PM ISTUpdated : Jun 22, 2022, 05:35 PM IST
samyuktha varma : 'കഥകളൊക്കെ കേൾക്കാറുണ്ട്'; സിനിമയിലേക്ക് തിരിച്ചെത്തുമോന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടി

Synopsis

പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും സംയുക്ത പറയുന്നു.

ലയാളികള്‍ക്ക് മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത നിരവധി താരങ്ങളുണ്ട് മലയാളസിനിമയില്‍. അതിലൊരാള്‍ സംയുക്ത വര്‍മ്മയാണ്(samyuktha varma) എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു താരം അഭിനയം നിര്‍ത്തിവച്ചത്. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സംയുക്ത നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

'സത്യം പറഞ്ഞാൽ അതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. അതുകൊണ്ട് അതിന് ഉത്തരവും ഇല്ല. സ്ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ട്. പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാൻ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോൾ ഏന്തെങ്കിലും ക്ലാസോ വർക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ', സംയുക്ത വർമ്മ പറയുന്നു. പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ തന്നെ  അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. 

Biju Menon : സംയുക്ത വര്‍മ തിരിച്ചുവരുമോ? ചിരിപ്പിച്ച് മറുപടിയുമായി ബിജു മേനോൻ

ബിജുമേനോനുമായുള്ള വിവാഹ ശേഷമായിരുന്ന നടി സിനിമ വിട്ടത്. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിലും സ്വന്തമായി മറ്റു ചില കാര്യങ്ങളില്‍ സംയുക്ത സജീവമായിരുന്നു. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. 

samyuktha varma : അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് നേടി സംയുക്ത; വേറെ ലെവലെന്ന് ആരാധകർ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു