ഗുവിൽ ജോലി ചെയ്തത് യാതൊരു റഫറൻസുമില്ലാതെ: മനസ് തുറന്ന് എഡിറ്റര്‍ വിനയൻ എംജെ

Published : May 31, 2024, 09:12 AM IST
 ഗുവിൽ ജോലി ചെയ്തത് യാതൊരു റഫറൻസുമില്ലാതെ: മനസ് തുറന്ന് എഡിറ്റര്‍ വിനയൻ എംജെ

Synopsis

ഗു എന്ന സിനിമ പക്ഷേ പ്രധാനമായും സ്പോട്ട് എഡിറ്റിങ്ങിലൂടെയാണ് പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ എഡിറ്റർ വിനയൻ എംജെ പറയുന്നു.

കൊച്ചി: മലയാള സിനിമ മറ്റൊരു പാതയിൽ സഞ്ചരിച്ച് തുടങ്ങിക്കഴിഞ്ഞു. ആ മാറ്റത്തിന് ചുവട് പിടിച്ച് വെള്ളിത്തിരയിലെത്തിയ ചിത്രമാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത 'ഗു'. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രം. ഈ ജോണറിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ എന്നും പ്രേക്ഷകർ ഓർത്ത് വയ്ക്കുന്ന ചിത്രമായ 'അനന്തഭദ്ര'ത്തിന് ശേഷം മണിയൻപിളള രാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഹൊറർ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഗുവിന്.

സിനിമ എന്ന മാധ്യമത്തിൽ ഏറെ പ്രധാന്യമുളള മേഖലയാണ് എഡിറ്റിങ്. ഇന്ന് പല സിനിമകളും ജനിക്കുന്നത് തന്നെ എഡിറ്റിങ് ടേബിളിൽ ആണെന്ന് കേൾക്കാം. ഗു എന്ന സിനിമ പക്ഷേ പ്രധാനമായും സ്പോട്ട് എഡിറ്റിങ്ങിലൂടെയാണ് പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ എഡിറ്റർ വിനയൻ എംജെ പറയുന്നു. വേഗതയുള്ള ഷോട്ടുകളും ഫൈറ്റ് രംഗങ്ങളും ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന വിനയനിലേക്ക് ഗു എന്ന ചിത്രം വന്നപ്പോൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും വിനയൻ പറയുന്നു.

നേരത്തെ മുതലേ ഫൈറ്റ് സീനുകൾ കൂടുതലുള്ള സിനിമകൾ എഡിറ്റ് ചെയ്യാനാണ് വിനയന് കൂടുതൽ ഇഷ്ടം. ഇതുവരെ നാൽപ്പതോളം സിനിമകളിൽ പ്രവർത്തിച്ച വിനയന് തെന്നിന്ത്യൻ താരം അജിത്ത് ചിത്രങ്ങൾ പോലുള്ള പടങ്ങളിലെ സ്റ്റണ്ട് എല്ലാം ഏറെ ഇഷ്ടമാണ്. ഫൈറ്റ് സീനിൽ ഉപയോഗിക്കാറുള്ള അതേ ടെക്നോളജി തന്നെയാണ് ഗു എഡിറ്റ് ചെയ്യുന്ന സമയത്തും ഉപയോഗിച്ചിട്ടുള്ളത്.

അതേസമയം വിനയന് കാണാൻ ഇഷ്ടമുള്ളത് ഫീൽ ഗുഡ് ജോണറിലുള്ള ചിത്രങ്ങളാണ്. അതുകൊണ്ടായിരിക്കും ഇതുവരെ ചെയ്ത പടങ്ങളിൽ ഏറ്റവും ഇഷ്ടം മധുരവും കുഞ്ഞിരാമായണവുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി സ്പോട്ട് എഡിറ്റിങ് ചെയ്ത വിനയന്റെ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ഗു. ഹൊറർ സിനിമകളുടെ കാഴ്ച പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്, ഈ സിനിമയുടേതും. സ്ലോ ആയി പോയി പെട്ടെന്ന് പ്രേക്ഷകനിൽ ഞെട്ടലുണ്ടാക്കുന്ന ഈ ടെക്നിക്കിനെ റാംപ് ചെയ്ത് കട്ട് ചെയ്യുക എന്നാണ് പറയുന്നത്. ഗുവിൽ അത്തരം ഷോട്ടുകൾ ധാരാളമുണ്ട്. ഇങ്ങനെയുള്ള എഡിറ്റിങ്ങ് വളരെ ഇഷ്ടമുള്ള വിനയന് ഗു ഏറെ ആസ്വദിച്ച് ചെയ്യാൻ പറ്റിയ സിനിമയായിരുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഭൂരിഭാഗം സമയവും ഉണ്ടായിരുന്ന ആളാണ് വിനയൻ. അതുകൊണ്ട് തന്നെ സ്പോട്ട് എഡിറ്റിങ്ങിലൂടെ അപ്പോളപ്പോൾ തന്നെ സംവിധായകൻ മനുവിനോട് ചർച്ച ചെയ്ത് ഒരുവിധം എഡിറ്റിങ് ജോലി പൂർത്തീകരിക്കുമായിരുന്നു. 70 ശതമാനത്തോളം എഡിറ്റിങ്ങും ലൊക്കേഷനിൽ തന്നെ പൂർത്തിയായത് കൊണ്ട് എഡിറ്റിങ് ടേബിളിൽ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് അഞ്ച് ദിവസം കൊണ്ടാണ് ഈ സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കി ഡബ്ബിങ്ങിന് അയച്ചത്.

'ആരാണ് മഹാലക്ഷ്മി?': വിജയ് സേതുപതിയുടെ അമ്പതാം ചിത്രം 'മഹാരാജ': കിടിലന്‍ ട്രെയിലര്‍

നാട്ടുകാരെ ഭീതിയിലാക്കി അനുമതിയില്ലാതെ സ്ഫോടനങ്ങള്‍: വിജയിയുടെ ‘ഗോട്ട്’ഷൂട്ടിംഗിന് കുരുക്ക് ?

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ