വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം പുതുച്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

പുതുച്ചേരി: ദളപതി വിജയ് നായകനാകുന്ന ‘ഗോട്ട്’ ചിത്രത്തിന്‍റെ പുതുച്ചേരിയിലെ ഷൂട്ടിംഗ് വിവാദത്തില്‍. പുതുച്ചേരിയിലെ ഷൂട്ടിംഗിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കളും വാതകക്കുഴലുകളും ഉപയോഗിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ അണിയറക്കാരോട് ജില്ലാ മജിസ്‌ട്രേറ്റും പുതുച്ചേരി കളക്ടറുമായ എ കുലോത്തുങ്കൻ വിശദീകരണം തേടി. 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം പുതുച്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. പുതുച്ചേരിയിലെ തിരക്കേറിയ പ്രദേശങ്ങളെ സിനിമാ സെറ്റാക്കിയാണ് വെങ്കിട്ട് പ്രഭു ചിത്രം പുരോഗമിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്‍റെ ഭാഗമായി വന്‍ സ്ഫോടനങ്ങള്‍ നടത്തിയത് പരിസരവാസികളെ ആശങ്കാകുലരുമാക്കിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ഭരണകൂടത്തിന്‍റെ നടപടി. 

സങ്കീര്‍ണ്ണമായ സ്റ്റണ്ടുകളും സ്ഫോടനങ്ങളും ഉൾപ്പെടുന്ന വന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത് എന്നാണ് വിവരം. എഎഫ്ടി മിൽസ്, ബീച്ച് റോഡ്, ഓൾഡ് പോർട്ട്, ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ) ശിവാജി പ്രതിമയ്ക്ക് സമീപമുള്ള നിരവധി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇസിആറിലെ ശിവാജി പ്രതിമയ്ക്ക് സമീപമുള്ള ഒരു രാത്രി സ്റ്റണ്ടാണ് ജനങ്ങളെ വലിയതോതില്‍ പ്രശ്നത്തിലാക്കിയത് എന്നാണ് വിവരം. 

തുടർച്ചയായി രണ്ട് രാത്രികളിൽ വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്നതും, ചെയ്സും മറ്റുമാണ് ചിത്രീകരിച്ചത്. ഇത് റോഡിന്‍റെ മറ്റൊരു സൈഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ പരിഭ്രാന്തിയിലാക്കിയെന്നാണ് വിവരം. 
നടൻ ജയറാം ഉള്‍പ്പെടുന്ന ഒരു ചെയ്സിംഗ് വളരെ റിയലസ്റ്റിക്കായാണ് എടുത്തതെന്നും ഇത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കിയെന്നാണ് വിവരം. അതേ സമയം ആശങ്കകള്‍ വേണ്ടെന്നും സംഘടന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചിട്ടുണ്ടെന്നും പൊതു സുരക്ഷയ്ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്നും ചിത്രത്തിന്‍റെ അണിയറക്കാര്‍ വ്യക്തമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ഷൂട്ടിംഗിനായി അനുമതി നേടിയിരുന്നെങ്കിലും ഇത്രയും സ്ഫോടനങ്ങളും മറ്റും നടത്തുന്നതിന് അനുമതി നേടിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും എത്ര ദിവസത്തെ ഷൂട്ടിംഗ് ചിത്രത്തിന് പുതുച്ചേരിയില്‍ അവശേഷിക്കുന്നു എന്ന് വ്യക്തമല്ല. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ദളപതി വിജയ് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവലര്‍ ചിത്രം നിര്‍മ്മിക്കുന്നത്.

38 വര്‍ഷത്തെ പിണക്കം മറന്ന് ലോകേഷ് ചിത്രത്തിലൂടെ ആ താരം രജനിക്കൊപ്പം അഭിനയിക്കും.!

കാന്‍ വിജയത്തില്‍ പായൽ കപാഡിയയെ അഭിനന്ദിച്ച് ഗജേന്ദ്ര ചൗഹാന്‍; ട്രോളി വിജയ് വര്‍മ്മ !