നേരത്തെ ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രത്തിന്‍റെ ഫസ്റ്റുലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   

മുംബൈ: തമിഴിന് പുറമേ ഹിന്ദിയില്‍ അടക്കം തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. മഹാരാജ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രം വ്യത്യസ്തമായ ഒരു ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ കാഴ്ചയില്‍ നിന്നും വ്യക്തമാകുന്നത്.

നേരത്തെ ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രത്തിന്‍റെ ഫസ്റ്റുലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.

വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 

അതേ സമയം അടുത്തിടെ വിജയ് സേതുപതി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഏസ്. ഏസ് എന്ന വേറിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. ഏസിന്റെ പേര് പ്രഖ്യാപിച്ചിട്ടുള്ള ഒരു ടീസറും പുറത്തുവിട്ടിട്ടുണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആറുമുഖ കുമാറാണ്.

വിജയ് സേതുപതിയുടെ ചെറുപ്പകാലത്തെ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത് എന്നതിനാല്‍ ആകര്‍ഷകമായി്ടുണ്ട്. ഒരു ക്രൈം കോമഡി എന്റർടെയ്‍നർ ചിതമായിരിക്കും ഏസ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് ഏസ്. വിജയ് സേതുപതിയുടെ ഏസിന്റെ സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനാണ്.

YouTube video player

ദിയ കൃഷ്ണകുമാറിന് വിവാഹം: പെണ്ണുകാണാന്‍ അശ്വിന്‍ കുടുംബസമേതം എത്തി

നാട്ടുകാരെ ഭീതിയിലാക്കി അനുമതിയില്ലാതെ സ്ഫോടനങ്ങള്‍: വിജയിയുടെ ‘ഗോട്ട്’ഷൂട്ടിംഗിന് കുരുക്ക് ?