
ഫെമിനിസത്തെ കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി പങ്കുവെച്ച അഭിപ്രായത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. മീനാക്ഷി പറഞ്ഞത് പൊട്ടത്തരമാണെന്നും യഥാര്‍ഥ ജീവിതം ജീവിച്ചുതുടങ്ങുമ്പോള്‍ ഇക്കാര്യം മനസിലാകുമെന്നും ശാരദക്കുട്ടി പറയുന്നു. ''ഒരു സ്ത്രീ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം'', എന്നാണ് മീനാക്ഷി ഫേസ്‍ബുക്കിൽ കുറിച്ചത്. നിരവധിപ്പേർ പോസ്റ്റ് ഷെയർ ചെയ്‍തിരുന്നു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ശാരദക്കുട്ടിയും ഈ അഭിപ്രായത്തിനെതിരായ നിലപാട് വ്യക്തമാക്കിയത്.
''മീനാക്ഷി പണ്ട് പറഞ്ഞതും ടോപ്പ് സിങ്ങറില്‍ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി - ഇരുമ്പ് തമാശ ഓര്‍ക്കുന്നു. ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തില്‍ രണ്ടാകുന്നതു പോലെ. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാര്‍ഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. യഥാര്‍ഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ. ഇപ്പോള്‍ പറഞ്ഞത് ടോപ്പ് സിങ്ങര്‍ വേദിയില്‍ എംജി അങ്കിളിന്റെ ഒക്കെ മുന്നില്‍ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളില്‍ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കില്‍ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങള്‍ മനസ്സിലാക്കാനും. പക്ഷേ, അങ്ങനെ പറയുമ്പോള്‍ മുന്‍പു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി നടക്കാനാകട്ടെ'', എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ