ഫൈറ്ററിന് പിന്നാലെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്കും ഗള്‍ഫില്‍ വിലക്ക്

Published : Feb 26, 2024, 05:48 PM IST
ഫൈറ്ററിന് പിന്നാലെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്കും ഗള്‍ഫില്‍ വിലക്ക്

Synopsis

'ആര്‍ട്ടിക്കിള്‍ 370'ന് ഗള്‍ഫില്‍ വിലക്ക്.

യാമി ഗൗതം നായികയായി എത്തിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 370. സംവിധാനം ആദിത്യ സുഹാസ് ജംഭാലെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹൃത്വിക് റോഷൻ നായകനായി എത്തിയ ചിത്രം ഫൈറ്ററും നേരത്തെ ഗള്‍ഫില്‍ നിരോധിച്ചിരുന്നു.

യാമി ഗൗതത്തിന് പുറമേ ബോളിവുഡി ചിത്രം ആര്‍ട്ടിക്കിള്‍ 370ല്‍ പ്രിയാമണി, രാജ് അര്‍ജുൻ, വൈഭവ്, അരുണ്‍ ഗോവില്‍, ദിവ്യ സേത്, സുമിത് കൗള്‍, എന്നിവരും വേഷമിട്ടു. സംവിധായകൻ സുഹാസ് ജംഭാലെയ്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ ആദിത്യ ധര്‍, അര്‍ജുൻ ധവാൻ, മൊണാല്‍ താക്കൂറും എന്നിവരും പങ്കാളിയായി. ഛായാഗ്രാഹണം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ദീനയായിരുന്നു. ഫെബ്രുവരി 23നായിരുന്നു റിലീസ്.

ഹൃത്വിക് റോഷൻ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഫൈറ്റര്‍. വൻ ഹൈപ്പിലായിരുന്നു ഹൃത്വിക് റോഷൻ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.  ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടി രൂപയില്‍ അധികം ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ഫൈറ്ററിന് നേടാനായത്.

ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ചു ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ