
മുംബൈ: നടനും നിർമ്മാതാവുമായ യാഷ് ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി കൈകോർക്കുന്നു. നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്ക് അനുസരിച്ചു സംഘട്ടനങ്ങൾ ഏകോപിപ്പിച്ച് രാമായണത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കാന്‍ ഒരുങ്ങുകയാണ് ഈ ടീം.
ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി രാമായണ മാറിയിരിക്കുകയാണ്. നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ, നടനും ഒപ്പം നിർമ്മാതാവും കൂടിയായ യാഷ് തൻറെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്നാണ് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ റോക്കിംഗ് സ്റ്റാർ യാഷ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യൻ ചലച്ചിത്രനിർമ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന്, ഈ ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് റിപ്പോർട്ടുകള്‍ പുറത്തുവിട്ട് അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നു. മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവൻ നൽകുന്ന ഒരു കൂട്ടം അതുല്യ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണ്ണമാണ് ചിത്രം എന്നാണ് നിര്‍മ്മാതാക്കളുടെ പത്രകുറിപ്പില്‍ പറഞ്ഞത്.
രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയില്‍ എത്തിയത്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും ഏറ്റവും അടുത്ത നിന്ന് ഭാഗമാകുന്ന യാഷ്, രാമായണ വഴി ഇന്ത്യൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. രാമായണ ഭാഗം 1 നായി 60–70 ദിവസം അദ്ദേഹം ഒന്നാം ഷെഡ്യൂളില്‍ ചിലവഴിക്കും.
ഈയടുത്തായി സെറ്റിൽ നിന്നും പുറത്തുവന്ന യാഷിന്‍റെ ചിത്രങ്ങൾ, രാമായണത്തിനായി താരമെടുക്കുന്ന തയ്യാറെടുപ്പുകളെ കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. താരത്തിന്റെ ഈ തയാറെടുപ്പുകൾ ഒരു രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യൻ കഥകളെ ആഗോളതലത്തില്‍ എത്തിക്കാന്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന രാമായണയില്‍ രൺബീർ കപൂര്‍ രാമനായി എത്തുന്നു. യാഷ് സഹനിർമ്മാതാവിന്റെ രൂപത്തിൽ കൂടിയെത്തുന്ന രാമായണ വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമ്മാണരംഗത്തെ വലിയ സംരംഭങ്ങളില്‍ ഒന്നാണ്.
നിതീഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ