
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ സിക്കന്ദറിന്‍റെ പരാജയത്തിന് പിന്നാലെ ഒരു യുദ്ധ ചിത്രമായിക്കും ചെയ്യുക എന്നാണ് വന്ന വിവരം. അതേ സമയം കബീർ ഖാൻ, അലി അബ്ബാസ് സഫർ, അനീസ് ബസ്മി, രാജ്കുമാർ പെരിയസാമി എന്നിവരുമായി സല്ലു ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം ഉണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച് മലയാളി സംവിധായകനുമായി സല്‍മാന്‍ ഖാന്‍ കൈ കൊടുത്തേക്കും എന്നാണ് വിവരം.
മലയാളി സംവിധായകൻ മഹേഷ് നാരായണനാണ് പുതിയൊരു സല്‍മാന്‍ ചിത്രവുമായി എത്തുന്നത് എന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരങ്ങള്‍ അനുസരിച്ച് മഹേഷ് നാരായണന്‍ നേരിട്ട് സല്‍മാനെ സന്ദര്‍ശിച്ച് പ്രൊജക്ട് അവതരിപ്പിച്ചു എന്നാണ് വിവരം. വലിയ ബജറ്റിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് രണ്ടുപേരും ചേർന്ന് ആലോചിക്കുന്നതെന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് പറയുന്നത്.
ചർച്ചകൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്, എന്നാലും കഥയുടെ പ്രമേയം സൽമാനെ ആകർഷിച്ചുവെന്നും, തിരക്കഥ പൂര്‍ത്തിയാക്കി വീണ്ടും കാണാം എന്ന് ഉറപ്പ് നല്‍കിയെന്നുമാണ് ചില ഉറവിടങ്ങൾ പറയുന്നത്. ഈ സിനിമയെ സൽമാന്‍റെ സഹോദരി അൽവിരാ ഖാൻ അഗ്നിഹോത്രി, , ഭർത്താവ് അതുൽ അഗ്നിഹോത്രിയുമായി ചേർന്ന് റീല്‍ ലൈഫ് പ്രൊഡക്ഷന്‍റെ ബാനറിൽ നിർമ്മിക്കാനാണ് സാധ്യതയുണ്ടെന്നാണ് വിവരം
ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്ക് പോലുള്ള പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മഹേഷ്. ആദ്യമായാണ് ഇദ്ദേഹം ഒരു വൻകിട കൊമേഴ്ഷ്യൽ ഹിന്ദി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കോമേഴ്‌സ്യൽ സിനിമയായിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നേരത്തെ ഫിര്‍ കബി, ട്രാഫിക് എന്നീ ഹിന്ദി ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് മഹേഷ്. ഇതിനുമുമ്പ് ജംഗ്‌ളി പിക്ചേഴ്‌സുമായി ചേർന്ന് ‘ഫാന്‍റം ഹോസ്പിറ്റല്‍’ എന്ന മെഡിക്കൽ ത്രില്ലറിലൂടെ ബോളിവുഡില്‍ സംവിധായക അരങ്ങേറ്റം നടത്തുമെന്നാണ് കരുതിയത്. എന്നാല്‍ 2021ൽ പ്രഖ്യാപിച്ച ശേഷം നാല് വർഷമായിട്ടും ഈ ചിത്രത്തിന്‍റെ വിവരം ഒന്നുമില്ല.
ഇതിനിടെ, സൽമാൻ ജൂലൈയിൽ അപൂർവ ലാക്യ സംവിധാനം ചെയ്യുന്ന യുദ്ധ ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. 2020ലെ ഗാൽവാൻ സംഘർഷത്തെ ആധാരമാക്കിയ ഈ സിനിമയിൽ അദ്ദേഹം 16-ാം ബിഹാർ റെജിമെന്റിന്റെ കമാണ്ടറായിരുന്ന കളണൽ ബി. സന്തോഷ് ബാബുവിന്‍റെ വേഷത്തില്‍ എത്തുന്നു എന്നാണ് വിവരം.
അതേസമയം, മഹേഷ് നാരായണൻ തന്‍റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള മലയാളചിത്രമായ എംഎംഎംഎന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ത്രില്ലറിൽ ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ