മഹാരാഷ്ട്രയിലെ തിയറ്റര്‍ തുറക്കല്‍; നാല് ബിഗ് റിലീസുകള്‍ പ്രഖ്യാപിച്ച് യാഷ് രാജ് ഫിലിംസ്

Published : Sep 26, 2021, 02:55 PM ISTUpdated : Sep 26, 2021, 04:41 PM IST
മഹാരാഷ്ട്രയിലെ തിയറ്റര്‍ തുറക്കല്‍; നാല് ബിഗ് റിലീസുകള്‍ പ്രഖ്യാപിച്ച് യാഷ് രാജ് ഫിലിംസ്

Synopsis

ബോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ മഹാരാഷ്‍ട്രയില്‍ ഒക്ടോബര്‍ 22ന് തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഇന്നലെയാണ് വന്നത്

കൊവിഡ് (Covid 19) രണ്ടാം തരംഗത്തിനു ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായം പതിയെ അതിന്‍റെ സ്വാഭാവികതയിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്ന് പുതിയ റിലീസുകള്‍ ഇതിനകം തന്നെ തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ബോളിവുഡ് (Bollywood) സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ മഹാരാഷ്‍ട്രയില്‍ (Maharashtra) ഒക്ടോബര്‍ 22ന് തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഇന്നലെയാണ് വന്നത്. ഇതോടെ ബോളിവുഡില്‍ നിന്ന്, ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചെറുതും വലുതുമായ റിലീസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തും. ഇതിനു തുടക്കമിട്ടുകൊണ്ട് അവിടുത്തെ പ്രമുഖ ബാനര്‍ ആയ യാഷ് രാജ് ഫിലിംസ് (Yash Raj Films) നാല് പ്രധാന പ്രൊഡക്ഷനുകളുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ബണ്ടി ഓര്‍ ബബ്‍ളി 2 (Bunty Aur Babli 2), പൃഥ്വിരാജ് (Prithviraj), ജയേഷ്‍ഭായ് ജോര്‍ദാര്‍ (Jayeshbhai Jordaar), ഷംഷേര (Shamshera) എന്നിവയാണ് അവ. ഇതില്‍ ആദ്യം എത്തുന്നത് ബണ്ടി ഓര്‍ ബബ്‍ളിയാണ്. സെയ്‍ഫ് അലി ഖാന്‍, റാണി മുഖര്‍ജി, സിദ്ധാര്‍ഥ് ചതുര്‍വേദി, ഷര്‍വാരി എന്നിവര്‍ അണിനിരക്കുന്ന ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രം ഈ വര്‍ഷം നവംബര്‍ 19ന് തിയറ്ററുകളില്‍ എത്തും. വരുണ്‍ വി ശര്‍മ്മയാണ് സംവിധാനം. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാര്‍ എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് പൃഥ്വിരാജ്. മനുഷി ഛില്ലാര്‍ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും സോനു സൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ: ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രം റിപബ്ലിക് ദിനമായ 2022 ജനുവരി 21ന് തിയറ്ററുകളില്‍ എത്തും.

നര്‍മ്മത്തിന് പ്രാധാന്യമുള്ള ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് രണ്‍വീര്‍ സിംഗ് നായകനാവുന്ന ജയേഷ്‍ഭായ് ജോര്‍ദാര്‍. നവാഗതനായ ദിവ്യാംഗ് തക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡെയാണ് നായിക. ഗുജറാത്ത് ആണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. 2022 ഫെബ്രുവരി 25ന് തിയറ്ററുകളില്‍ എത്തും. രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ഷംഷേരയില്‍ വാണി കപൂര്‍ ആണ് നായിക. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ മല്‍ഹോത്രയാണ്. സഞ്ജയ് ദത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വൈആര്‍എഫിന്‍റെ അടുത്ത വര്‍ഷത്തെ ഹോളി റിലീസ് ആണ്. 2022 മാര്‍ച്ച് 18 ആണ് റിലീസ് തീയതി. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം