KGF 2 : റിലീസിന് ഒരു ദിവസം മാത്രം, 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ പുറത്ത്

Published : Apr 13, 2022, 04:12 PM ISTUpdated : Apr 13, 2022, 04:44 PM IST
KGF 2 : റിലീസിന് ഒരു ദിവസം മാത്രം,  'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ പുറത്ത്

Synopsis

ഏവരും കാത്തിരിക്കുന്ന ചിത്രമായ 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ഗാനത്തിന്റെ വീഡിയോ (KGF 2).

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ്  പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള 'കെജിഎഫ്: ചാപ്റ്റര്‍  രണ്ട്'.  ഒരു കന്നഡ സിനിമയ്‍ക്ക് ഇത്രയ്‍ക്കും വരവേല്‍പ് ലഭിക്കുന്നതും യാഷിന്റെ 'കെജിഎഫി'നോട് കൂടിയാണ്. 'കെജിഎഫ്' എന്ന ചിത്രം യാഷിനെയും ഇന്ത്യൻ സിനിമയുടെ ശ്രദ്ധയിലെത്തിച്ചു . 'കെജിഎഫ് രണ്ട്' ചിത്രം റിലീസ് ചെയ്യാനിരിക്കെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (KGF 2).

രവി ബസ്‍റുവാണ് ചിത്രത്തിനായ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മോഹൻ കൃഷ്‍ണ, അൻവര്‍ സാദത്ത്, എം ടി ശ്രുതികാന്ത്, വിപിൻ സേവ്യര്‍, പ്രകാശ് മഹാദേവൻ, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജൻ എന്നിവരാണ് 'സുല്‍ത്താന' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സുധാംശു ആണ് ചിത്രത്തിനായി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലടക്കമുള്ള ഭാഷകളില്‍ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിട്ടുണ്ട്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

Read More :  'കെജിഎഫ് രണ്ടി'നായി സംഭാഷണങ്ങള്‍ എഴുതിയോ?, പ്രതികരണവുമായി യാഷ്

'കെജിഎഫ്' എന്ന ചിത്രത്തിനായി സംഭാഷണങ്ങള്‍ എഴുതി എന്നത് പൂര്‍ണമായ അര്‍ഥത്തില്‍ ശരിയല്ലെന്ന് യാഷ് മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ അങ്ങനെ ഒരു ക്രഡിറ്റ് തന്നന്നേയുള്ളൂ. ഒട്ടേറെ ആശയങ്ങളും ചിത്രത്തിന്റെ കഥാ ഭാഗങ്ങളും സംഭാഷണങ്ങളും കൂട്ടായി ചര്‍ച്ച് ചെയ്‍തു. സംഭാഷണങ്ങള്‍ എഴുതുകയും അത് മാറ്റി എഴുതുകയും തിരുത്തുകയും ചെയ്‍തു. അവസാനം തിരക്കഥയില്‍ താൻ നിര്‍ദ്ദേശിച്ച ചില സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്നും യാഷ് പറയുന്നു. മലയാളത്തിലേക്ക് 'കെജിഎഫ്' ചിത്രം ഡബ്ബ് ചെയ്‍തതിന്റെ കഠിനാദ്ധ്വാനത്തിന് പൃഥ്വിരാജിനും ശങ്കര്‍ രാമകൃഷ്‍ണനോടും താൻ നന്ദി പറയുന്നതായും യാഷ് വ്യക്തമാക്കുന്നു. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.

'കെജിഎഫ് ചാപ്റ്റര്‍ 2' ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്യും. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആണ് ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തും എന്നതും പ്രത്യേകതയാണ്. 13നാണ് ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ
സംവിധാനം അജിത്ത് പൂജപ്പുര; 'സിദ്ധു' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി