1 മില്യണിലേറെ കാഴ്ചക്കാരുമായി നിവിൻ പോളി- റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' ട്രെയ്‌ലർ

Published : Sep 25, 2026, 03:31 PM IST
Yezhu Kadal Yezhu Malai

Synopsis

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഏഴ് കടൽ ഏഴ് മലൈ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം റിലീസിനെത്തുന്നത്.

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടൽ ഏഴ് മലൈ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മിനിക്കച്ഛ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത മൂന്ന് ഹദിവസങ്ങൾ കൊണ്ട് തന്നെ 1 മില്യണിലേറെ കാഴ്ചക്കാരെയാണ് ട്രെയ്‌ലർ നേടിയത്.

2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമ്മാണം. റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം.

പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മറ്റ്‌ സാങ്കേതിക പ്രവർത്തകർ: ചിത്രസംയോജനം മതി വി എസ്, വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി സാൻഡി, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ. സംവിധാനത്തില്‍ തന്‍റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനാണ് റാം. പേരന്‍പില്‍ റാമിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ലഭിച്ചത്. റാമിന്‍റെ ഫ്രെയ്മില്‍ നിവിന്‍ പോളി എങ്ങനെ ഉണ്ടാവുമെന്നത് മലയാളി സിനിമാപ്രേമികളുടെയും കൗതുകമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്റെ ജീവിതത്തിലെ അവസാനത്തെ 7 മിനിറ്റുകളിൽ ഈയൊരു മുഹൂർത്തവും ഉണ്ടാകും'; കുറിപ്പുമായി അഹാന
ഇനി വേണ്ടത് വെറും നാല് കോടി, ആ മാന്ത്രിക സംഖ്യയിലെത്താൻ മണ്ടാടി