നടൻ ധനുഷിന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രമായി കാളിദാസ് ജയറാമും

Published : Jan 13, 2023, 12:32 PM IST
നടൻ ധനുഷിന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രമായി കാളിദാസ് ജയറാമും

Synopsis

നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും.

നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. വിഷ്‍ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്സറ്റൻഡഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കാളിദാസ് ജയറാമും ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും എന്നാണ് പുതിയ വാര്‍ത്ത.

ദുഷാര ആണ് ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലിലായിരിക്കും ധനുഷിന്റെ ചിത്രം തുടങ്ങുക. പ്രമേയമടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്ചേഴ്‍സ് നിര്‍മിക്കാൻ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്.

ധനുഷ് നായകനായി  'വാത്തി' എന്ന ചിത്രമാണ് ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റ സംഗീത സംവിധാനം  ജി വി പ്രകാശ് കുമാറാണ്.

'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായെത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം യാമിനി യജ്ഞമൂര്‍ത്തിയാണ്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകൻ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്.  ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു.  ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ  സംഗീത സംവിധായകൻ യുവാന്‍ ശങ്കര്‍ രാജയായിരുന്നു.

Read More: 'ധൂമം' പൂര്‍ത്തിയാക്കി ഫഹദ്, ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിനായി കാത്ത് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍