Asianet News MalayalamAsianet News Malayalam

റിലീസും കാത്ത് നെടുമുടി ചിത്രങ്ങള്‍, മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം രണ്ടെണ്ണം വീതം, ഒന്ന് മഞ്‍ജുവിന്റെ കൂടെ

നെടുമുടി വേണുവിന്റേതായി റിലീസിനുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ.

Nedumudi Venu last film release
Author
Kochi, First Published Oct 12, 2021, 2:20 PM IST

നെടുമുടി വേണു (Nedumudi Venu) അരങ്ങൊഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങള്‍ മാത്രം ബാക്കി. മലയാളികളുടെ ഓര്‍മയില്‍ മായാതെ എന്നും ഉണ്ടാകും നെടുമുടി വേണു. താൻ അഭിനയിച്ച ചില ചിത്രങ്ങള്‍ സ്‍ക്രീനിലേക്ക് എത്തും മുന്നേയാണ് നെടുമുടി വേണു യാത്രയായിരിക്കുന്നത്.

അഭിനയം തുടങ്ങിയതു മുതല്‍ ഇതുവരെ നിര്‍ത്താതെയുള്ള ഓട്ടംപോലെയായിരിക്കണം നെടുമുടി വേണുവിന്റെ കലാജീവിതം. മരണം വരെയുള്ള സ്വാര്‍ഥമായ അഭിനയ ജീവിതമായിരുന്നു നെടുമുടി വേണുവിന്. നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായി നെടുമുടി വേണു സ്‍ക്രീനിലേക്ക് എത്തും. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

നെടുമുടി വേണി മമ്മൂട്ടിക്ക് ഒപ്പം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പുഴുവിലാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഭീഷ്‍മപര്‍വത്തിലും മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു അഭിനയിച്ചു.

സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആൻഡ് ജില്ലില്‍ മഞ്‍ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios