
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുധിമോൾ. പിന്നീട് ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുധിമോൾ പ്രശസ്തയായി. ഇപ്പോഴിതാ രേണു സുധിയെ കുറിച്ച് സുധി മോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
''കൊല്ലം സുധിക്ക് ശേഷം ഞങ്ങൾക്ക് കിട്ടിയ സുധിയെന്ന് ഒത്തിരി കമന്റുകൾ എന്റെ പല വീഡിയോകൾക്ക് താഴെ ഞാൻ കണ്ടിട്ടുണ്ട്. കൊല്ലം സുധിച്ചേട്ടനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പുള്ളി ഒരുപാട് കഷ്ടപ്പാടിലൂടെ ഉയർന്ന് വന്ന ആളല്ലേ. എന്റെ അമ്മ ഞങ്ങളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടത് പോലെ മകൻ കിച്ചുവിനെ വളർത്താൻ സുധിച്ചേട്ടനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഥകളെല്ലാം ഞാനും കേട്ടിട്ടുണ്ട്. അതുപോലെ രേണുവിനെയും എനിക്ക് ഇഷ്ടമാണ്. രണ്ട് മക്കളെ വളർത്താൻ വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ. അത്രയേറെ നെഗറ്റീവ് വന്നിട്ടും ജനങ്ങൾ കൊത്തിവലിച്ചിട്ടും തോറ്റു കൊടുത്തില്ലല്ലോ.
പക്ഷേ, ചില കാര്യങ്ങളിൽ രേണുവിനോട് ഇഷ്ടക്കേടും ഉണ്ട്. സുധിച്ചേട്ടന്റെ അവാർഡും ട്രോഫിയുമെല്ലാം കട്ടിലിന് അടിയിൽ രേണു ഇട്ടിരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. രേണുവിന്റെ ട്രോഫി മാറ്റി, കട്ടിലിനടിയിൽ വെച്ച അവാർഡുകൾ അവിടെ കൊണ്ട് വെക്കാമായിരുന്നുവെന്ന് തോന്നി. അതുപോലെ, സുധിച്ചേട്ടന്റെ ചരമ വാർഷികത്തിൽ പങ്കെടുക്കാൻ വന്ന അലൻ ജോസ് പെരേര രേണുവിന്റെ വീടിന്റെ മുറ്റത്ത് വെച്ച് ഡാൻസ് കളിച്ചതു കണ്ടു. നീ എഞ്ചോയ് ചെയ്തോളൂ. നമ്മുടെ ഷൂട്ട് നടക്കുന്ന സമയമൊക്കെ ആയിരുന്നുവെങ്കിൽ നീ ചെയ്യുന്നതിൽ എനിക്ക് കുഴപ്പമില്ലായിരുന്നു. പക്ഷെ ഇന്ന് എന്റെ ഭർത്താവ് മരിച്ച ദിവസമാണ് എന്ന് രേണുവിന് പറയാമായിരുന്നു. അലൻ ഡാൻസ് ചെയ്ത് കഴിഞ്ഞപ്പോൾ രേണു കൈ അടിച്ച് പ്രോത്സാഹിപ്പിതാണ് കണ്ടത്. ഞാനൊരു സാധാരണ വീട്ടമ്മയാണ്. ആ ഒരു ചിന്ത വെച്ചാണ് ഞാൻ ഇതെല്ലാം പറയുന്നത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുധിമോൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ